ഹേബർമാസും അപൂർണമായ ജ്ഞാനോദയ ആധുനികതയും

യുർഗൻ ഹേബർമാസ്
യുർഗൻ ഹേബർമാസ്

സാമൂഹ്യശാസ്ത്ര ചിന്തയിൽ കഴിഞ്ഞ ഒരു ആറു പതിറ്റാണ്ടുകളിൽ ഏറ്റവുമവധികം വ്യാപാരിച്ചൊരു പരികൽപനയായ 'പൊതുമണ്ഡലത്തിന്റെ' (public sphere) ഉപജ്ഞാതാവ് എന്ന നിലയിൽ ലോക ചിന്തയിൽ മൗലികവും നിസ്തുലവുമായ സ്ഥാനമാണ് യുർഗൻ ഹേബർമാസിനുള്ളത്. പൊതുമണ്ഡലം എന്ന പരികൽപനയുടെ ചരിത്രവും ഉപയോഗക്ഷമതയും പ്രകടമാകുന്നത് വിവിധ സാമൂഹ്യശാസ്ത്ര വിജ്ഞാനശാഖകളിലെ ഉപയോഗത്തിലാണ്. സാമൂഹ്യശാസ്ത്രത്തിന്റെ വൈവിധ്യമാർന്ന മണ്ഡലങ്ങളിലെല്ലാം തന്നെ സന്ദർഭോചിതമായും അല്ലാതെയും ഉപയോഗിക്കപ്പെട്ടിട്ടുള്ള പൊതുമണ്ഡലം ജനാധിപത്യത്തിന്റെ തന്നെ സംവാദാത്മകതയെയാണ് ദ്യോതിപ്പിക്കുന്നത്. ഒരു ചായക്കട സംവാദത്തിന്റെ പ്രതീകകല്പനയായ പൊതുമണ്ഡലം എന്നത് ജനാധിപത്യത്തെക്കുറിച്ചു ഏതൊക്കെ സന്ദർഭങ്ങളിൽ എപ്പോഴൊക്കെ ചിന്തിക്കുന്നുവോ അപ്പോഴൊക്കെ കടന്നുവരുന്നതാണ്. ഇത്രയും ഈടുളള ഒരു പരികല്പന യുർഗൻ ഹേബർമാസ് ആവിഷ്‌ക്കരിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിലെ ബൂർഷ്വാ ജനാധിപത്യ സിവിൽ സമൂഹത്തിന്റെ ഉരുത്തിരിയലിനെ സംബന്ധിച്ചുള്ള പ്രബബന്ധത്തിലാണ്. ഫ്യുഡൽ സാമൂഹികഘടനയിൽ നിന്നും ഭേദിച്ചുകൊണ്ട് ഒരു പുതിയ സമൂഹം പിറവിക്കൊള്ളുന്നതിനു നിദാനമായ സ്വകാര്യ വ്യക്തികളുടെ പൊതു കാര്യത്തെക്കുറിച്ചുള്ള തുറന്ന സംവാദ പ്രക്രിയെയാണ് ഈ പരികല്പന അന്തർവഹിക്കുന്നത്. ഏതൊരു അസ്സൽ സങ്കൽപനവും മൗലിക ചിന്തയുടെ, അനുഭവത്തിന്റെ, അന്വേഷണത്തിന്റെ സാന്ദ്രീകൃതമായ ആവിഷ്‌കരണമാണ്. പൊതുമണ്ഡലം എന്ന പരികല്പന അതു പിറന്ന സന്ദർഭത്തിൽ നിന്നും മാറി വ്യത്യസ്തങ്ങളായ വൈജ്ഞാനിക വ്യവഹാരമണ്ഡലങ്ങളിലെ പ്രയോഗങ്ങളിലൂടെ അർത്ഥസമ്പുഷ്ടമാക്കപ്പെട്ടിട്ടുണ്ട്.

ഹേബർമസിന്റെ 'പൊതുമണ്ഡലം: സങ്കൽപനത്തിന് ആദരമാകുന്നത് പാശ്ചാത്യ ആധുനിക രാഷ്ട്രീയ ദർശനമാണ്. യുക്തിക്കും പുരോഗതിക്കും പ്രമുഖ്യം നൽകിയ പ്രബുദ്ധതയുടെ പാരമ്പര്യത്തിന്റെ ദാർശനിക ധാരയ്ക്കകത്തു നിന്നാണ് ഹേബർമാസ് സാമൂഹ്യ സംവാദത്തിന്റെ സവിശേഷ ഭൂമിക എന്തായിരുന്നുവെന്ന് വിശദീകരിക്കുന്നത്. പൊതുമണ്ഡലം എന്ന പരികല്പന അവതരിപ്പിക്കുന്നത് 'The structural transformation of public sphere' എന്ന പഠനഗ്രന്ഥത്തിലാണ്. 1960 കളിൽ പ്രസിദ്ധീകരിച്ച ഈ പഠനം ലോകത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ഇരുപതാം നൂറ്റാണ്ടിലെ മൗലിക പഠനഗ്രന്ഥങ്ങളിൽ ഒന്നാണ്. .

Content Highlights: Originator of the 'Public Sphere' concept as a space for democratic discourse., Key figure in the second generation of the Frankfurt School and Critical Theory., Development of 'Communicative Action' theory focusing on rational discourse., Advocate for 'Constitutional Patriotism' as a moral framework for modern states., Exploration of the intersection between secular reason and religious values.

Continue reading