അർജന്റീന-ബ്രസീൽ പോര് കളത്തിന് പുറത്തേയ്ക്കും നീളുമോ? 'മാഡ്മാൻ' മിലെയ് വലതുവിങ്ങിൽ ഇറങ്ങുമ്പോൾ

ഭ്രാന്തന്‍ എന്നാണ് എതിരാളികള്‍ അയാള്‍ക്കിട്ട വിളിപ്പേര്. അലക്ഷ്യമായിട്ട അയാളുടെ മുടി നോക്കി 'വിഗ്' എന്ന് വിളിച്ചവരുമുണ്ട്. പക്ഷേ, അയാള്‍ അയാളെത്തന്നെ വിശേഷിപ്പിക്കുന്നത് 'സിംഹം' എന്നാണ്. മിനി ട്രംപ് എന്നും മാഡ്മാന്‍ എന്നും തുടങ്ങി അനവധി വിളിപ്പേരുകളില്‍ അറിയപ്പെടുന്ന ഈ ആള്‍ ആരെന്നല്ലേ. അര്‍ജന്റീനയുടെ അടുത്ത പ്രസിഡന്റ് ഹാവിയര്‍ മിലെയ്. 55.69 ശതമാനം വോട്ടുവിഹിതം നേടി അദ്ദേഹം രാജ്യത്തിന്റെ അടുത്ത പ്രസിഡന്റ് കസേര ഉറപ്പിച്ചുകഴിഞ്ഞു. ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയെ പ്രതിനിധാനം ചെയ്താണ് മത്സരിച്ചത്. എതിരാളിയായ പെറോണിസ്റ്റ് മുന്നണി നേതാവും ധനകാര്യമന്ത്രിയുമായ സെര്‍ജിയോ മാസയെ (44.31 ശതമാനം വോട്ടുവിഹിതം) തോല്‍പ്പിച്ചാണ് മിലെയ് അധികാരക്കസേരയിലേറുന്നത്. ഡിസംബര്‍ 10-ന് സത്യപ്രതിജ്ഞ.
Content Highlights: Javier Milei, argentina president, mini donald trump, eliminate central bank