55 ബില്ല്യണ്‍ ഡോളര്‍; ഭീമന്‍ ഗെയിമിങ് കമ്പനിയെ സൗദി വാങ്ങുന്നതെന്തിന്? ട്രംപിന്റെ മരുമകനും പങ്കാളി, ആരാണ് ജരേഡ് കുഷ്‌നര്‍?

ഗാസ സമാധാനക്കരാറും ലോകത്തിലെ വമ്പന്‍ ഗെയിമിങ് കമ്പനിയായ ഇലക്ട്രോണിക് ആര്‍ട്ടും(ഇഎ) തമ്മിലെന്താണ് ബന്ധം? ട്രംപിന്റെ മരുമകനായ ജരെഡ് കുഷ്‌നര്‍ ആണ് ആ ബന്ധം. കാരണം ഗാസയെ പുനര്‍നിര്‍മിക്കാനുള്ള ട്രംപിന്റെ പദ്ധതിയുടേയും ഇഎ എന്ന വമ്പന്‍ കമ്പനിയെ കോടിക്കണക്കിന് ഡോളര്‍ നല്‍കി സ്വന്തമാക്കിയതിന് പിന്നിലേയും മാസ്റ്റര്‍ മൈന്‍ഡിലൊരാള്‍ ട്രംപിന്റെ മരുമകനായ ജരേഡ് കുഷ്‌നര്‍ ആണ്, ഇവാന്‍ക ട്രംപിന്റെ ഭര്‍ത്താവ് ജരേഡ് കുഷ്‌നര്‍ എന്ന 44 വയസ്സുകാരന്‍.
വൈറ്റ് ഹൗസിലെ ഉപദേശകരിലൊരാളായിക്കൊണ്ട്, വിവാദ നടപടികളിലൂടെയാണ് കുഷ്‌നര്‍ നേരത്തെ വാര്‍ത്തകളിലിടം നേടിയിരുന്നതെങ്കില്‍ ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഗെയിം കമ്പനികളിലൊന്നായ ഇഎയെ ഏറ്റെടുക്കാനൊരുങ്ങി ആഗോള ഗെയിമിങ് വ്യവസായത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ് കുഷ്‌നര്‍. അദ്ദേഹത്തിന്റെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ അഫിനിറ്റി ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യമാണ് ഇഎയെ 55 ബില്ല്യണ്‍ ഡോളറിന് സ്വന്തമാക്കുന്നത്. ഇതില്‍ സൗദിയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടും ഉള്‍പ്പെടുന്നുവെന്നതാണ് ശ്രദ്ധേയം. വൈറ്റ് ഹൗസ് ഉപദേശകനപ്പുറം ആരാണ് ജരേഡ് കുഷ്‌നര്‍? എന്താണ് അഫിനിറ്റി പാര്‍ട്ട്‌ണേഴ്‌സ്? ഇഎ സ്വന്തമാക്കാനുള്ള ഡീലിന് പിന്നില്‍ കുഷ്‌നറുടെ പങ്ക് എന്താണ്?
Content Highlights: Explore Jared Kushner`s involvement in the $55 billion EA acquisition and the Gaza peace plan, linking real estate, politics, and global business.