ജക്കാര്‍ത്ത മുങ്ങുന്നു, 35 ബില്ല്യണ്‍ ഡോളറിൽ നുസാന്തരയിൽ ഒരുങ്ങുന്നു ഇൻഡൊനീഷ്യയുടെ പുതിയ തലസ്ഥാനം

അതിവേഗം മുങ്ങിക്കൊണ്ടിരിക്കുകയാണ് ജക്കാര്‍ത്ത. നഗരപരിധിക്കുള്ളിലും പുറത്തുമായി 40 ദശലക്ഷത്തിലധികം ആളുകള്‍ വസിക്കുന്ന ജക്കാര്‍ത്തയുടെ 40 ശതമാനം പ്രദേശവും സമുദ്രനിരപ്പിന് താഴെയാണുള്ളത്. ജക്കാര്‍ത്ത പ്രതിദിനം മുങ്ങിക്കൊണ്ടിരിക്കെ തലസ്ഥാനം നുസാന്തരയിലേക്ക് മാറ്റാനുള്ള നടപടികളിലാണ് ഇപ്പോള്‍ ഇൻഡൊനീഷ്യ. ജക്കാര്‍ത്തയില്‍ നിന്ന് 1400 കിലോമീറ്റര്‍ ദൂരത്തുള്ള ബോര്‍ണിയോയുടെ കിഴക്കൻ തീരത്ത് നിര്‍മിക്കുന്ന പുതിയ നഗരമാണ് നുസാന്തര. 35 ബില്ല്യണ്‍ ഡോളര്‍ ചെലവഴിച്ച് പത്ത് വര്‍ഷം കൊണ്ട് ഒരു പുതിയ നഗരത്തെ രൂപപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു.
മുങ്ങുന്ന ജക്കാര്‍ത്ത
Content Highlights: Jakarta, world’s fastest-sinking city nusantara new capital city of indonesia