ഇസ്രയേലിന്റെ ലക്ഷ്യം ഇറാനിലെ ഭരണമാറ്റമോ? അനങ്ങാതെ യു.എസ്; ചൂതില്‍ ആര് വിജയിക്കും?

ഇറാന്‍ അയച്ച മിസൈലുകളെ തടയുന്ന ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം| AP
ഇറാന്‍ അയച്ച മിസൈലുകളെ തടയുന്ന ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം| AP

ശ്ചിമേഷ്യയിൽ യുദ്ധം ചോരചിന്തുകയാണ്. ഇറാനും ഇസ്രയേലും പരസ്പരം  കൊമ്പുകോര്‍ക്കുമ്പോള്‍ ലോകമാകെ അതിന്റെ ആഘാതങ്ങള്‍ നേരിടുകയാണ്. എണ്ണവില വര്‍ധിക്കുന്നത് വികസ്വര രാജ്യങ്ങളെയും അവികസിത രാജ്യങ്ങളെയുമെല്ലാം ഒരുപോലെ ബാധിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ അനന്തരഫലം എന്തായിമാറുമെന്നതിലാണ് ലോകം ആശങ്കപ്പെടുന്നത്.

ഇരുപക്ഷത്തും നാശം വിതച്ച് പരസ്പരം മിസൈലുകളും ഡ്രോണുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ചും നടത്തുന്ന ഇപ്പോഴത്തെ ആക്രമണം ഇറാനും ഇസ്രയേലും തമ്മില്‍ കാലങ്ങളായി തുടരുന്ന വൈരത്തിന്റെ തുടർച്ച മാത്രമാണ്. ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നതിന്റെ അടുത്തെത്തിയെന്ന ഭയമാണ് ഇസ്രയേലിനെ കൊണ്ട് കടുംകൈ ചെയ്യിപ്പിച്ചതെന്ന് വാദിക്കുന്നവരുണ്ട്. പക്ഷെ ആണവായുധ നിര്‍മാണത്തില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കാനാണോ ഇസ്രയേല്‍ ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇറാനെതിരേ സൈനിക നടപടി തുടങ്ങിയത്. ഒറ്റനോട്ടത്തില്‍ അങ്ങനെ തോന്നുമെങ്കിലും പതിറ്റാണ്ടുകളായുള്ള ഒരു ശത്രുവിനെ നിശേഷം തകര്‍ക്കുക എന്നതാണ് ഇസ്രയേല്‍ ലക്ഷ്യമെന്ന് കരുതേണ്ടിവരും.

Content Highlights: Israel-Iran Conflict: Rising Tensions & Global Impact

Continue reading