പ്രസിഡന്റിനെ കാത്ത് ഇറാന്‍; പരിഷ്‌കരണവാദിയോ അതിയാഥാസ്ഥിതികനോ...! റെയ്സിക്ക് പിന്‍ഗാമി ആര്?

മസൂദ് പെസെഷ്‌കിയാന്റെ പോസ്റ്റര്‍, ഇറാനിലെ ടെഹ്‌റാനില്‍നിന്നുള്ള ദൃശ്യം | Photo: Vahid Salemi/  AP
മസൂദ് പെസെഷ്‌കിയാന്റെ പോസ്റ്റര്‍, ഇറാനിലെ ടെഹ്‌റാനില്‍നിന്നുള്ള ദൃശ്യം | Photo: Vahid Salemi/ AP

റാന്‍ ഒരു നിര്‍ണായകഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് രാജ്യത്ത് നടക്കുകയാണ്. പാര്‍ലമെന്റംഗവും പരിഷ്‌കരണവാദിയുമായ മസൂദ് പെസെഷ്‌കിയാന്‍, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഘേര്‍ ഘലിബാഫ്, ആണവചര്‍ച്ചയില്‍ മധ്യസ്ഥനായിരുന്ന സയീദ് ജലീല്‍, മുന്‍ ആഭ്യന്തരമന്ത്രി മുസ്തഫ പോര്‍ മുഹമ്മദി എന്നീ നാലു സ്ഥാനാര്‍ഥികള്‍ ഏറ്റുമുട്ടിയ ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ പക്ഷേ, ജയിക്കാനാവശ്യമായ 50% വോട്ട് ഒരു സ്ഥാനാര്‍ഥിക്കും കിട്ടിയില്ല. ആകെ പോള്‍ ചെയ്ത 2.45 കോടി വോട്ടില്‍ 44.36 ശതമാനം വോട്ട് നേടി മസൂദ് പെസെഷ്‌കിയാന്‍ (Masoud Pezeshkian) ഒന്നാമതെത്തി. അതിയാഥാസ്ഥിതികനായ സയീദ് ജലീലാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. അതോടെ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് നീങ്ങി. ഇവര്‍ തമ്മിലായിരിക്കും ജൂലായ് അഞ്ചിലെ രണ്ടാംവട്ട വോട്ടെടുപ്പിലെ മത്സരം. 

ഇറാനെ സംബന്ധിച്ചിടത്തോളം അതിനിര്‍ണായകമായ സമയത്താണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യേഷ്യ യുദ്ധത്തിന്റെ പിടിലാവുകയും ഇറാന്റെ ആണവപദ്ധതികള്‍ക്കെതിരായ ഇസ്രയേലിന്റേയും പാശ്ചാത്യലോകത്തിന്റെയും എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ പിരുമുറുക്കം വര്‍ധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തിലാണ് രാജ്യം പ്രസിഡന്റിനെ നഷ്ടപ്പെട്ട് തിരഞ്ഞെടുപ്പിലേക്ക് എടുത്തെറിയപ്പെട്ടത്. ഇസ്രായേലുമായുള്ള ഇറാന്റെ നിഴല്‍യുദ്ധം മറനീക്കി പുറത്തുവന്ന ഘട്ടത്തിൽ നടക്കുന്ന ഈ തിരഞ്ഞെടുപ്പ്, അതിനാല്‍ തന്നെ, ഇറാന് നിര്‍ണായകമാണ്. ഇബ്രാഹിം റെയ്‌സിയുടെ പകരക്കാരനായി ആര് എന്നതാണ് വലിയ ചോദ്യം. സയീദ് ജലീലോ മസൗദ് പെസെഷ്‌കിയാനോ? ആരാകും മുന്നിലെത്തുക? പിന്നിലായ രണ്ട് സ്ഥാനാര്‍ഥികള്‍ പിടിച്ച വോട്ട് ആര്‍ക്ക് ലഭിക്കും? എത്രായിരിക്കും ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം? 

Content Highlights: Masoud Pezeshkian or Saeed Jalili, Who will be elected as President of Iran?

Continue reading