പതറാതെ ഇറാൻ, സഹായഹസ്തവുമായി താലിബാൻ; ട്രംപിന്റെ 'മഹത്തായ പദ്ധതി' പ്രതിസന്ധിയിൽ

ഡൊണാൾഡ് ട്രംപ്, അയത്തുള്ള അലി ഖമേനി |  Photo: Mark Schiefelbein/ APand Office of the Iranian Supreme Leader via AP
ഡൊണാൾഡ് ട്രംപ്, അയത്തുള്ള അലി ഖമേനി | Photo: Mark Schiefelbein/ APand Office of the Iranian Supreme Leader via AP

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ടേമിലെ പ്രധാനലക്ഷ്യങ്ങളിലൊന്ന് മധ്യപൂർവേഷ്യയെ പുനർനിർമിക്കാനുള്ള ബൃഹദ്പദ്ധതിയാണ്, അതിന് അദ്ദേഹം അടിസ്ഥാനമാക്കുന്നത് 'ശക്തിയിലൂടെയുള്ള സമാധാനം' എന്ന ആശയമാണ്. ഇറാനുമായി കൂടുതൽ 'മെച്ചപ്പെട്ട' ആണവ കരാർ ഉണ്ടാക്കുക, ഇറാനെ ഒറ്റപ്പെടുത്താൻ അബ്രഹാം കരാറുകൾ വിപുലീകരിക്കുക, സൈനികശക്തി പ്രയോഗിക്കുമെന്ന ഭയമുണ്ടാക്കി അനന്തമായ യുദ്ധങ്ങളില്ലാതെ തന്നെ ലക്ഷ്യം നേടുക എന്നിങ്ങനെ.

നേരത്തേ, ഇറാനിലെ മതഭരണകൂടത്തിനെതിരായി നടക്കുന്ന സമരങ്ങൾക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു ട്രംപ്. ഏതുനിമിഷവും ഇറാനിൽ ഭരണമാറ്റം ഉണ്ടാവുകയും അമേരിക്കൻ അനുകൂലസർക്കാർ ഉണ്ടാവുകയും ചെയ്യുമെന്ന പ്രതീക്ഷ സജീവമായിരുന്നു അക്കാലത്ത്. പക്ഷേ, അത് മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസം താലിബാൻ സർക്കാർ ഇറാനു പിന്തുണ പ്രഖ്യാപിച്ചതും ഇറാന്റെ പ്രകോപനപരമായ സൈനികനിലപാടുകളും ഇസ്രയേലിന്റെ കടുംപിടിത്തങ്ങളുമെല്ലാം ട്രംപിന്റെ മോഹത്തിന് മേൽ നീണ്ട നിഴലുകൾ വീഴ്ത്തിയിരിക്കുന്നു. ഇറാൻ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാൻ ജനീവയിൽ ചർച്ചകൾ തുടരുമ്പോൾ ട്രംപിന്റെ 'മഹത്തായ പദ്ധതി' വലിയ വെല്ലുവിളി നേരിടുകയാണ്. (അതേദിവസം തന്നെ ജനീവയിൽ യുക്രൈൻ, റഷ്യൻ പ്രതിനിധികളുമായി യുദ്ധം തീർക്കാനുള്ള ചർച്ചയും അമേരിക്ക നടത്തുന്നുണ്ട്!)

Continue reading