പ്രതികാരം, വജ്രായുധം പ്രയോഗിച്ച് ഇറാൻ; ഹോർമുസ് കടലിടുക്ക് അടച്ചാൽ എന്ത് സംഭവിക്കും?

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിന് പിന്നാലെ വജ്രായുധം പ്രയോഗിച്ച് ഇറാൻ. ഹോർമുസ് കടലിടുക്ക് അടച്ചുകൊണ്ട് ലോകവ്യാപാരത്തിന്റെ നട്ടെല്ല് ലക്ഷ്യമിട്ടിരിക്കുകയാണ് രാജ്യം. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സമാധാനസ്ഥിതി അസ്ഥിരമായതിനൊപ്പം ആഗോള ഊർജ വ്യാപാരവും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഹോർമുസ് കടലിടുക്കിലൂടെ ഒരു കപ്പലിനേയും കടന്നുപോവാൻ അനുവദിക്കില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചുകഴിഞ്ഞു.
അറേബ്യൻ കടലിനെയും പേർഷ്യൻ ഗൾഫിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ഇടുങ്ങിയ പാതയിലൂടെയാണ് ലോകത്തിന്റെ ഊർജ ആവശ്യങ്ങൾക്കുള്ള ഭൂരിഭാഗം പങ്ക് ഇന്ധനവും ഒഴുകുന്നത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചാൽ ആഗോള എണ്ണ വ്യാപാരത്തിലും അതുവഴി സമ്പദ്‌വ്യവസ്ഥയിലും വരാൻ പോകുന്നത് കടുത്ത പ്രതിസന്ധികളാവും.
Content Highlights: Iran has closed the Strait of Hormuz, a critical chokepoint for global oil trade., The closure directly threatens about 25% of the world's sea-borne oil supply., Experts predict a potential surge in crude oil prices to $150-$200 per barrel., The action could lead to severe global economic consequences, including inflation and recession, particularly impacting Asian economies like India and China.