താലിബാന് കൈ കൊടുക്കുമോ ഇന്ത്യ, ജെ.പി. സിങ് അഫ്ഗാനിസ്താനില്‍ പോയതെന്തിന്?

കേന്ദ്ര വിദേശകാര്യ ജോയിന്റ് സെക്രട്ടറി ജെ.പി. സിങ് താലിബാന്‍ പ്രതിരോധമന്ത്രി മുഹമ്മദ് യാക്കൂബ് മുജാഹിദുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ (താലിബാന്‍ എക്‌സ് പോസ്റ്റില്‍ പുറത്തുവിട്ട ചിത്രം)
കേന്ദ്ര വിദേശകാര്യ ജോയിന്റ് സെക്രട്ടറി ജെ.പി. സിങ് താലിബാന്‍ പ്രതിരോധമന്ത്രി മുഹമ്മദ് യാക്കൂബ് മുജാഹിദുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ (താലിബാന്‍ എക്‌സ് പോസ്റ്റില്‍ പുറത്തുവിട്ട ചിത്രം)

അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തോടുള്ള നയത്തില്‍ ഇന്ത്യ മാറ്റം വരുത്തുന്നുവെന്നാണ് സൂചന. അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അതില്‍ നിന്ന് മാറ്റം വരുന്നതിന്റെ സൂചനയായിട്ടാണ് ഇന്ത്യന്‍ സംഘത്തിന്റെ അഫ്ഗാന്‍ ഭരണാധികാരികളുമായി നടത്തിയ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്‌. കൂടിക്കാഴ്ച നടത്തിയതും അതിനെക്കുറിച്ച് താലിബാന്‍ വൃത്തങ്ങളുടെ പ്രതികരണവും റിപ്പോര്‍ട്ട് ചെയ്തത് ടൈംസ് ഓഫ് ഇന്ത്യയാണ്‌

അമേരിക്ക അഫ്ഗാനില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ ദിവസങ്ങള്‍കൊണ്ടാണ് താലിബാന്‍ അഫ്ഗാനിസ്താന്റെ ഭരണം പിടിച്ചത്. അമേരിക്കയുടെ പിന്തുണയോടെ, ജനാധിപത്യപരമായി മുമ്പ് തിരഞ്ഞെടുക്കപ്പെട്ടിരുന്ന മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യ നിരവധി നിക്ഷേപങ്ങളാണ് അടിസ്ഥാന സൗകര്യ വികസന മേഖലയിലടക്കം അഫ്ഗാനില്‍ നടത്തിയത്. ഇതിന്റെയെല്ലാം തുടര്‍ച്ച ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, താലിബാന്‍ ഭരണത്തിന് അതിന്റെ തുടര്‍ച്ച നഷ്ടപ്പെട്ടു. മാനുഷികതയുടെ പേരിലുള്ള സഹായങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് അഫ്ഗാന് ലഭിക്കുന്നത്. അതില്‍ നിന്നൊരു മാറ്റം താലിബാനും ആഗ്രഹിക്കുന്നുണ്ട്. മുമ്പ് ഇന്ത്യയുടെ ബദ്ധവൈരിയായിരുന്ന താലിബാന്റെ ഉറ്റമിത്രമായിരുന്നു പാകിസ്താന്‍. എന്നാല്‍, ഇന്ന് അതിര്‍ത്തിപ്രശ്‌നത്തിന്റെ പേരില്‍ താലിബാനും പാകിസ്താനും  തര്‍ക്കത്തിലാണ്. ആ തര്‍ക്കം ഒളിഞ്ഞും തെളിഞ്ഞും പതിയെ വലുതായിക്കൊണ്ടിരിക്കുന്നു. ഇതിനിടയിലാണ് ഇന്ത്യ താലിബാന് കൈകൊടുക്കുന്നത് എന്നതാണ് ശ്രദ്ധേയം.

Content Highlights: India has taken a significant step in its diplomatic relations with Afghanistan

Continue reading