പെട്രോളിയത്തിൽ വെല്ലുവിളിക്കാനാവില്ല, വിലപേശലും നടക്കില്ല; വരുന്നൂ 11000 കോടിയുടെ പെട്രോളിയം റിസർവ്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സ്വകാര്യമേഖലയിലെ ആദ്യത്തെ പെട്രോളിയം സംഭരണകേന്ദ്രം (സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്) സജ്ജമാക്കാനൊരുങ്ങി ഇന്ത്യ. 5,700 കോടി രൂപയുടെ പദ്ധതി അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കര്‍ണാടകത്തിലെ പാഡൂരില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അടിയന്തരഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്താനായി രാജ്യങ്ങള്‍ പെട്രോളിയം സംഭരിക്കുന്നതിനെയാണ് സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് എന്ന് വിളിക്കുന്നത്. ഈ മെഗാ പദ്ധതി പൂര്‍ത്തിയായാല്‍ സ്വകാര്യമേഖലയില്‍ ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ പെട്രോളിയം സംഭരണകേന്ദ്രമായി പാഡൂര്‍ മാറും. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ അടിയന്തര പെട്രോളിയം ആവശ്യത്തെ പരിഹരിക്കാനും ആഗോള പെട്രോളിയം ഉത്പാദകര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളേയും വിലപേശലുകളേയും നേരിടാനും ഇന്ത്യയ്ക്ക് സാധിക്കും. പെട്രോളിയം സംഭരണ കേന്ദ്രങ്ങള്‍ നിര്‍മിക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള സുപ്രധാന കരാര്‍ പ്രമുഖ കമ്പനിയായ മേഘ എഞ്ചിനീയറിങ് & ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് സ്വന്തമാക്കിയത്. 

കരുതല്‍ സംഭരണവും ഇന്ത്യയും

Content Highlights: India to build its first private strategic petroleum reserve in Karnataka

Continue reading