യൂനുസിന്റെ വാവിട്ടവാക്കും കൈവിട്ട ചൈനീസ് പ്രീണനവും: കോപിച്ച് ഇന്ത്യ, ബംഗ്ലാദേശ് നിലയില്ലാക്കയത്തില്‍

INTERNATIONAL POLITICS
#പി.മുരളീധരന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബം​​ഗ്ലാദേശ് മുഖ്യഉപദേശകൻ മുഹമ്മദ് യൂനുസും | Photo: ANI
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബം​​ഗ്ലാദേശ് മുഖ്യഉപദേശകൻ മുഹമ്മദ് യൂനുസും | Photo: ANI

ഇന്ത്യയിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളും വഴി കയറ്റുമതി നടത്താന്‍ ബംഗ്ലാദേശിനു നല്‍കിയിരുന്ന ട്രാന്‍സ്ഷിപ്‌മെന്റ് അനുമതി പിന്‍വലിച്ചത് കഴിഞ്ഞ ദിവസമാണ്. ഉടനടി പ്രാബല്യത്തില്‍ വന്ന ഈ നടപടി ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ വഷളായതിന്റെ സൂചനയാണ്. വസ്ത്രക്കയറ്റുമതി പ്രധാനവരുമാന  മാര്‍ഗ്ഗമായിട്ടുള്ള ബംഗ്ലാദേശിന് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കാന്‍ വേണ്ടത്ര ശേഷിയും സജ്ജീകരണങ്ങളുമില്ലാത്ത ആഭ്യന്തര തുറമുഖങ്ങളെ ആശ്രയിക്കേണ്ടി വരും.

ഇന്ത്യയുടെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ബംഗ്ലാദേശി ചരക്കുനീക്കം ഉണ്ടാക്കുന്ന ഗണ്യമായ തിരക്കാണ് അനുമതി റദ്ദാക്കുന്നതിനു കാരണമായി വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടിയത്. തിരക്ക് ഇന്ത്യന്‍ കയറ്റുമതി വൈകിക്കുകയും ചെലവുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു എന്ന് വിദേശമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള ബംഗ്ലാദേശ് കയറ്റുമതിക്ക് തടസ്സമുണ്ടാവുകയില്ല. ലോകവ്യാപാര സംഘടനയുടെ നിബന്ധന പ്രകാരം സമുദ്രാതിര്‍ത്തി ഇല്ലാത്ത രാജ്യങ്ങള്‍ക്കുള്ള ഇറക്കുമതി തടസ്സപ്പെടുത്താന്‍ പാടില്ലല്ലോ.

Content Highlights: India Revokes Bangladesh Transit Permit

Continue reading