ആദ്യം ഇയു, പിന്നെ അമേരിക്ക; ഗൾഫ് രാജ്യങ്ങളുമായും വ്യാപാര കരാറിലേക്ക്; ഇന്ത്യയ്ക്ക് എന്ത് നേട്ടം?

പ്രധാനമന്ത്രി നരേന്ദ്ര മോദി, പശ്ചാത്തലത്തിൽ ജിസിസിയുടെ ലോ​ഗോ | Photo: DPR PMO/ANI Photo
പ്രധാനമന്ത്രി നരേന്ദ്ര മോദി, പശ്ചാത്തലത്തിൽ ജിസിസിയുടെ ലോ​ഗോ | Photo: DPR PMO/ANI Photo

ആദ്യം യൂറോപ്യൻ യൂണിയൻ, പിന്നീട് അമേരിക്ക; ഇപ്പോഴിതാ ഗൾഫ് സഹകരണ കൗൺസിലുമായി(ജിസിസി) ഇന്ത്യ സ്വതന്ത്രവ്യാപാര കരാറിലേക്ക്. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നീ ആറ് അറബ് രാജ്യങ്ങൾ ഉൾപ്പെടുന്ന ജിസിസിയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ഇന്ത്യ പുനരാരംഭിച്ചു. കരാറിന്റെ പരിഗണനാവിഷയങ്ങളിൽ (ടേംസ് ഓഫ് റഫറൻസ്) ഇന്ത്യ ഒപ്പുവെച്ചതായി കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലാണ് പ്രഖ്യാപിച്ചത്. ഇരുവിഭാഗവും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രഖ്യാപനം. വിവിധ ലോകരാജ്യങ്ങളുമായുള്ള വ്യാപാരബന്ധം ഇന്ത്യ ശക്തമാക്കുന്ന പശ്ചാത്തലത്തിൽ ഒരു സുപ്രധാന നീക്കമാണിത്.

ചില ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ഇതിനകംതന്നെ വ്യാപാര കരാറുകളുണ്ട്. നേരത്തെ, 2022-ൽ തന്നെ ഇന്ത്യ യുഎഇയുമായി സ്വതന്ത്ര വ്യാപാര കരാറിലെത്തിയിരുന്നു. ഒമാനുമായി 2025 ഡിസംബറിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും (സിഇപിഎ) ഒപ്പുവെച്ചു. ഇതിന് പിന്നാലെയാണ് ഗൾഫ് സഹകരണ കൗൺസിലിലെ മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരം സുഗമമാക്കാൻ പുതിയ കരാറിലേക്ക് ഇന്ത്യ എത്തുന്നത്.

Continue reading