'മധ്യസ്ഥ'വേഷത്തിൽ ഇന്ത്യയും; യുക്രൈൻ യുദ്ധം തീർക്കാൻ മിന്നൽ നീക്കങ്ങൾ

റഷ്യയുടെ യുക്രൈൻ അധിനിവേശം നാലരവർഷം പിന്നിട്ടിരിക്കുന്നു, ഇറാൻ യുദ്ധം ആറുമാസവും. ആഗോള സ്ഥിരതയെയും സുരക്ഷയെയും സമ്പദ്വ്യവസ്ഥയെയും പിടിച്ചുകുലുക്കുന്ന ഈ ഭയാനക ഭൗമരാഷ്ട്രീയ പ്രതിസന്ധികളിൽ രണ്ടാമത്തേതായ ഇറാൻ യുദ്ധം കൂടുതൽ രൂക്ഷമാവുകയാണ്. അതേസമയം, യുക്രൈനിലെ യുദ്ധമവസാനിപ്പിക്കാൻ നയതന്ത്ര നീക്കങ്ങൾ ശക്തമാവുന്നു. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെക്കിൽ എസ്സിഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനന്തയുദ്ധം ഇനി യുദ്ധാവസാനത്തിന് വഴി മാറണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനോട് പരസ്യമായി പറഞ്ഞു, രണ്ടുദിവസത്തിനു ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ മോസ്‌കോയും കീവും സന്ദർശിച്ച് ചർച്ചകൾ നടത്തി. പിന്നാലെ യുഎസ് ദൂതരായ സ്റ്റീവ് വിറ്റ്കോഫും ജാറെഡ് കഷ്നറും ജയശങ്കറിന്റെ പാതയിൽ വീണ്ടും നടന്നത്- ഒരേ വാരാന്ത്യത്തിൽ മോസ്‌കോ, കീവ് സന്ദർശനങ്ങൾ പൂർത്തിയാക്കി- യുദ്ധം അവസാനിപ്പിക്കാനുള്ള അടിയന്തിര ശ്രമങ്ങളെ വ്യക്തമാക്കുന്നു.
ഈ തിടുക്കം ഒരു യഥാർത്ഥ വെടിനിർത്തലിലേക്ക് നയിക്കുമോ അതോ മുമ്പും പലതവണ ഉണ്ടായിട്ടുള്ളതുപോലെ മറ്റൊരു വ്യാജപ്രതീക്ഷ മാത്രമായി മാറുമായിരിക്കുമോ എന്നതാണ് ചോദ്യം. ചില നിരീക്ഷകർ കരുതുംപോലെ, പാശ്ചാത്യലോകത്തിന്റെ പിന്തുണയോടെ യുക്രൈൻ റഷ്യയുമായി നടത്തിവരുന്ന പോരാട്ടത്തിന് ഈ വർഷം അവസാനിക്കും മുമ്പ് അന്തിമവിസിൽ മുഴങ്ങാനുള്ള സാധ്യത സജീവമാണ്. അങ്ങനെ ഒരു വെടിനിർത്തൽ ഉണ്ടായാൽ അതിൽ റഷ്യയുമായി തന്ത്രപരമായ ബന്ധം പുലർത്തുമ്പോൾതന്നെ യുക്രൈനുമായി സഹകരിക്കുന്ന, സമാധാന ചർച്ചകളെ പിന്തുണയ്ക്കുന്ന ഇന്ത്യയ്ക്കു കാര്യമായ പങ്കാളിത്തം ഉണ്ടാവുമെന്ന് കരുതണം.
Content Highlights: The geopolitical crises of the Russia-Ukraine war and the Iran conflict are intensifying, with diplomatic efforts, particularly by India and the US, aiming to end the Ukraine war through negotiations, despite ongoing hostilities. The potential for a ceasefire in Ukraine is uncertain, with Western-backed Ukraine possibly reaching a resolution by year's end, while India plays a significant diplomatic role, balancing relations with both Russia and Ukraine. The global economic impact of these conflicts is severe, with strategic maneuvers around energy security and diplomatic engagements, including India's active involvement, highlighting the complex international dynamics at play.