വ്യാളി വീണ്ടും ചതിക്കുമോ? ചിരിക്കുന്ന ഷീയും കൈ കൊടുത്ത മോദിയും; ചൈനയെ ഇനിയും വിശ്വസിക്കണോ?

ബ്രിക്സ് (BRICS) ഉച്ചകോടിക്കിടെ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും (വലത്) ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ ഹസ്തദാനം ചെയ്യുന്നു | PIB
ബ്രിക്സ് (BRICS) ഉച്ചകോടിക്കിടെ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും (വലത്) ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ ഹസ്തദാനം ചെയ്യുന്നു | PIB

2020 ജൂണിലെ ഗാൽവാൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലാണ് ഏറ്റവും അവസാനമായി ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സൈനിക സംഘർഷം. തോക്കുകളോ മറ്റ് സൈനിക ആയുധങ്ങളോ ഉപയോഗിക്കാതെ രണ്ട് രാജ്യങ്ങളിലെ സൈനികർ പരസ്പരം ഏറ്റുമുട്ടിയ അപൂർവ സംഭവം. എങ്കിലും, അതുവരെ അതൃപ്തി പുകഞ്ഞുകൊണ്ടിരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയൊരു പൊട്ടിത്തെറിയാണ് ഗാൽവാൻ സംഘർഷത്തോടെ ഉണ്ടായത്. ഇതിനുശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണവും സംഘർഷഭരിതവുമായ ഘട്ടത്തിലൂടെയാണ് കടന്നുപോയത്.

നീണ്ട നാലര വർഷത്തെ നയതന്ത്ര-സൈനിക ചർച്ചകൾക്ക് ഒടുവിൽ, 2024 ഒക്ടോബറിൽ യഥാർത്ഥ നിയന്ത്രണ രേഖയിലെ (LAC) പട്രോളിംഗ് സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ ഇരുരാജ്യങ്ങളും കൈവരിച്ച ധാരണ ഉഭയകക്ഷി ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവായി മാറിയിട്ടുണ്ട്. തന്ത്രപ്രധാന മേഖലകളിലെ ചൈനയുടെ താൽപ്പര്യങ്ങളും ഭൂതകാല അനുഭവങ്ങളും കണക്കിലെടുക്കുമ്പോൾ, നയതന്ത്രപരമായ ഈ പുരോഗതിയെ തികഞ്ഞ ജാഗ്രതയോടെ സമീപിക്കേണ്ടതുണ്ട്. നിലവിൽ ബ്രിക്‌സ് ഉച്ചകോടിയിലും അതിനുമുമ്പും ഇന്ത്യയുമായി സംഘർഷത്തിനില്ലെന്നുള്ള ലൈനിലാണ് ചൈന പ്രതികരിക്കുന്നത്. ബന്ധം മെച്ചപ്പെടുത്താൻ ചൈന താത്പര്യം കാണിക്കുന്നുമുണ്ട്.

Content Highlights: India and China relation faced a turning point after the Galwan Valley conflict, leading to complex diplomatic and military discussions over four years.

Continue reading