ഇന്ത്യ-താലിബാൻ ഭായി-ഭായി; പാകിസ്താൻ തമോഗർത്തത്തിന്റെ വക്കിൽ,അണുവായുധമുള്ള പരാജിതരാജ്യം തലവേദനയാകുമോ?

അമേരിക്കൻ പട അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിനോട് തിരക്കിട്ട് യാത്രപറഞ്ഞ ശേഷം കണ്ട ദൃശ്യങ്ങൾ ഇനിയും മനസ്സിൽനിന്നും മാഞ്ഞിട്ടില്ല. മൂന്നു വർഷം മുമ്പായിരുന്നു അത്. ഏതുവിധേനയും രാജ്യം വിടാൻ കാബൂൾ വിമാനത്തിൽ തടിച്ചുകൂടിയ ആയിരങ്ങൾ, ഓടിത്തുടങ്ങിയ വിമാനത്തിന്റെ ചിറകിലും ചക്രത്തിലുമൊക്കെ പിടിച്ചുകയറാൻ ശ്രമിക്കുന്നവർ, വിമാനത്താവളത്തിന്റെ മതിലിലെ മുള്ളുവേലിക്കു മുകളിലൂടെ കുഞ്ഞിനെ ഉയർത്തി അമേരിക്കൻ സൈനികരെ ഏൽപ്പിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ... ജീവിതത്തിന്റെ സമസ്ത ദുരിതങ്ങളും ദുരന്തങ്ങളുമൊക്കെ ഒരുമിച്ച് ഒരേയിടത്ത് വന്നു തമ്പുകെട്ടും പോലുള്ള കാഴ്ചകൾ. അതേസമയം, അവിശ്വസനീയമാംവിധം ഭയാനകമായ ദുരന്തങ്ങളുടെ മധ്യത്തിലും പ്രത്യാശ സൂക്ഷിക്കാൻ കഴിയുന്ന മനുഷ്യമനസ്സിന്റെ വലിപ്പവും നാമന്നു കണ്ടു.
Content Highlights: India and Pakistans relationship with Taliban