എവിടെ ആ റാഞ്ചികള്‍? ഐ.സി 814, ഇന്ത്യയുടെ ഉണങ്ങാത്ത വ്രണങ്ങളിൽ നെറ്റ്ഫ്ളിക്സ് ഉപ്പു തളിക്കുമ്പോള്‍

#പി.മുരളീധരന്‍
കാണ്ഡഹാർ വിമാനത്താവളത്തിൽ റാഞ്ചിയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിന് സമീപം കാവലിരിക്കുന്ന തീവ്രവാദികൾ
കാണ്ഡഹാർ വിമാനത്താവളത്തിൽ റാഞ്ചിയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിന് സമീപം കാവലിരിക്കുന്ന തീവ്രവാദികൾ

രാജ്യം, 'ഐ.സി 814: ദി കാണ്ഡഹാർ ഹൈജാക്ക്' എന്ന നെറ്റഫ്ളിക്സ് പരമ്പര ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. പരമ്പരയില്‍ ചിത്രീകരിക്കുന്ന ചില കാര്യങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ അകലെയാണ് എന്നാണ് ഒരു വിമര്‍ശനം. വിമാനം തട്ടിയെടുത്തവരുടെ യഥാര്‍ഥ പേരുകള്‍ പറയുന്നതിന് പകരം അവര്‍ വിമാനറാഞ്ചലിനിടെ ഉപയോഗിച്ച ഭോല, ശങ്കര്‍, ഡോക്ടര്‍, ചീഫ്, ബര്‍ഗര്‍ തുടങ്ങിയ കള്ളപ്പേരുകള്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്, അത് യഥാര്‍ഥ തീവ്രവാദികളെ വെള്ളപൂശാന്‍ വേണ്ടിയാണ് എന്നതാണ് ഒരു വിമര്‍ശനം. മറ്റു വളച്ചൊടിക്കലുകളും ആരോപിക്കുന്നുണ്ട്. ചിത്രത്തിന്റെ പിന്നണിക്കാര്‍ ആരോപണം തള്ളിക്കളയുന്നു. സര്‍ഗാത്മകമായ ചില മാറ്റങ്ങളേയുള്ളൂ, സത്യത്തോട് അടുത്തു നില്‍ക്കുന്നതാണ് ആഖ്യാനമെന്ന് അവര്‍ പറയുന്നു.

എന്തായാലും വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം നെറ്റ്ഫ്ളിക്സ് അധികൃതരെ വിളിച്ചുവരുത്തി സംസാരിക്കുകയും രാജ്യത്തെ പൊതുവികാരം വ്രണപ്പെടുത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് പരമ്പരയില്‍ പ്രദര്‍ശിപ്പിക്കുന്ന ഡിസ്‌ക്ലെയ്മറില്‍ തീവ്രവാദികളുടെ യഥാര്‍ഥ പേരുകള്‍ ഉള്‍പ്പെടുത്തി. പക്ഷേ, ഇന്ത്യയില്‍ മാത്രമേ മാറ്റം വരുത്തിയിട്ടുള്ളൂവെന്നാണ് ഇപ്പോഴത്തെ വിമര്‍ശനം. അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത പരമ്പരയിലെ പല ഭാഗങ്ങളും തീവ്രവാദികളെയും പാകിസ്താനെയും നല്ല രീതിയിലാണ് ചിത്രീകരിക്കുന്നത് എന്നും ഒരു യാത്രക്കാരനെ കൊല്ലുകയും നിരവധി പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത നിഷ്ഠൂരരായ തീവ്രവാദികളെ മനുഷ്യപ്പറ്റും സഹൃദയത്വവും ഉള്ളവരായി അവതരിപ്പിക്കുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും വിമര്‍ശകര്‍ പറയുന്നു.

Content Highlights: IC 814, Kandahar hijacking, Indian Airlines, terrorism, hijack, hostage, terrorists, Afghanistan

Continue reading