നഷ്ടങ്ങളുണ്ടായത് ലോക തൊഴിലാളിവര്‍ഗത്തിന്; സോവിയറ്റ് യൂണിയനെ തകര്‍ത്തുകളഞ്ഞതാര്?

#ഡെന്നി തോമസ് വട്ടക്കുന്നേൽ
ജര്‍മ്മനിക്ക് മേല്‍ സോവിയറ്റ് യൂണിയന്‍ നേടിയ ചരിത്ര വിജയത്തിന്റെ സൂചകമായി ബെര്‍ലിനില്‍ സോവിയറ്റ് പതാക ഉയര്‍ത്തുന്ന സൈനികന്‍ | Photo: Yevgeny Khaldei
ജര്‍മ്മനിക്ക് മേല്‍ സോവിയറ്റ് യൂണിയന്‍ നേടിയ ചരിത്ര വിജയത്തിന്റെ സൂചകമായി ബെര്‍ലിനില്‍ സോവിയറ്റ് പതാക ഉയര്‍ത്തുന്ന സൈനികന്‍ | Photo: Yevgeny Khaldei

രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിക്കുമേല്‍ സോവിയറ്റ് യൂണിയന്‍ നേടിയ ചരിത്രവിജയത്തിന്റെ ഓര്‍മകള്‍ പുതുക്കുകയാണ് ലോകം. എന്നാല്‍, നിര്‍ഭാഗ്യമെന്ന് പറയട്ടെ യുഎസ്എസ്ആര്‍ എന്ന ഓമനപ്പേരി അറിയപ്പെട്ടിരുന്ന സോവിയറ്റ് യൂണിയന്‍ ഇന്ന്  വിസ്മൃതിയിലാണ്ട ഒരു രാഷ്ട്രസങ്കല്പമായി ചുരുങ്ങിക്കഴിഞ്ഞു. ഒരുകാലത്ത് ഇന്ത്യ ഉള്‍പ്പടെയുള്ള അന്നത്തെ മൂന്നാം ലോകരാജ്യങ്ങള്‍ക്ക് താങ്ങും തണലുമായിരുന്ന ഈ രാജ്യം ലോക തൊഴിലാളിവര്‍ഗത്തിന്റെ പ്രതീക്ഷയും ആവേശവുമായിരുന്നു. സോഷ്യലിസ്റ്റ് ചേരിയുടെ തലപ്പത്ത് ഉണ്ടായിരുന്ന സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ കാരണങ്ങള്‍ എന്തൊക്കെയായിരുന്നു? എന്തുകൊണ്ട് സോവിയറ്റ് യൂണിയന്‍ പല രാജ്യങ്ങളായി വിഘടിതമായി? ആരൊക്കെയാണ് തകര്‍ച്ചയുടെ ഉത്തരവാദികള്‍? 

ഏറ്റുമുട്ടലുകളുടെയും അസ്ഥിരതകളുടെയും ഭൂതകാലത്തിലാണ് ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും രൂപം കൊണ്ടിട്ടുള്ളത്. ഒരു കാലത്ത് സമ്പന്ന രാജ്യങ്ങളിലൊന്നായിരുന്ന റഷ്യയുടെ ചരിത്രവും വേറിട്ടതല്ല. ഒരു കാലത്ത് മാനവികതയുടെ പ്രത്യയശാസ്ത്രമെന്ന് വിശേഷിപ്പിച്ചിരുന്ന മാര്‍ക്‌സ് വിഭാവനം ചെയ്ത മാര്‍ക്‌സിസം ആദ്യമായി പൂത്തുലഞ്ഞതും വാടിക്കരിഞ്ഞതും ഈ മണ്ണില്‍ തന്നെയായിരുന്നു. അധ്വാനവര്‍ഗത്തിന്റേതെന്ന് പരക്കെ വിശ്വസിച്ചിരുന്ന മാര്‍ക്‌സിസം ഏകാധിപത്യത്തിലേക്കുള്ള നടപ്പാതയാണ് എന്ന തിരിച്ചറിവ് ലോകത്തിനാദ്യം നല്‍കിയതും രക്തരൂക്ഷിത ചരിത്രം പേറുന്ന റഷ്യയാണ്.

Content Highlights: history of soviet union vladimir lenin joseph stalin mikhail gorbachev

Continue reading