പുത്തൻ പ്രാദേശിക കൂട്ടായ്മയുടെ സാധ്യത തേടി ഇസ്രയേൽ; കേന്ദ്രസ്ഥാനത്ത് ഇന്ത്യയോ?

ഇന്ത്യയെ കേന്ദ്രസ്ഥാനത്ത് നിർത്തി ഒരു പുതിയ പ്രാദേശിക കൂട്ടായ്മയുടെ സാധ്യതകൾ തേടി ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഇന്ത്യയെ ‘ആഗോള ശക്തി’ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘അടുത്ത സുഹൃത്ത്’ എന്നും വിളിച്ചുകൊണ്ട് നെതന്യാഹു, ഒരു പുതിയ പ്രാദേശിക സഖ്യത്തിന്റെ കേന്ദ്രസ്ഥാനത്ത് ഇന്ത്യയെ പ്രതിഷ്ഠിക്കുന്ന നയതന്ത്രപദ്ധതി വിശദീകരിച്ചു. മോദിയുടെ ദ്വിദിന സന്ദർശനത്തിന് മുന്നോടിയായാണ് ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, മെഡിറ്ററേനിയൻ എന്നിവിടങ്ങളിലെ രാജ്യങ്ങളെ ഉൾപ്പെടുത്തി ‘ഹെക്സഗൺ ഓഫ് അലയൻസ്’ (hexagon of alliances) കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് നെതന്യാഹു വിശദീകരിച്ചത്. 2017-ന് ശേഷമുള്ള മോദിയുടെ ആദ്യ ഇസ്രയേൽ സന്ദർശനമാണിത്. ഇതിൽ പ്രതിരോധസഹകരണം പ്രധാന വിഷയമാകുമെന്ന് പ്രതീക്ഷിക്കുന്ന വേളയിലാണ് നെതന്യാഹു പുതിയ പ്രാദേശിക കൂട്ടായ്മയുടെ സാധ്യതകൾ മുന്നോട്ട് വെയ്ക്കുന്നത്. എന്താണ് നെതന്യാഹുവിന്റെ ‘ഹെക്സഗൺ ഓഫ് അലയൻസ്’ ? എന്തുകൊണ്ടാണ് ഇതിൽ ഇന്ത്യ പ്രധാനകക്ഷിയാകുന്നത്? കൂട്ടായ്മയിൽ ഇന്ത്യ ഭാഗമാകുമോ?
ഹെക്സഗൺ ഓഫ് അലയൻസ്
Content Highlights: Israel PM Netanyahu proposes new regional alliance with India as central pillar, inviting Asian, Middle Eastern, African nations. Explore the Hexagon of Alliance.