25 വർഷം, 3344 ൽ നിന്ന് ലക്ഷത്തിലേയ്ക്കൊരു സ്വർണക്കുതിപ്പ്

2008 ഒക്ടോബർ മാസത്തിലാണ് ചരിത്രത്തിലാദ്യമായി കേരളത്തിൽ സ്വർണവില പവന് പതിനായിരം രൂപ കടന്നത്. ഇതിന് ശേഷമിങ്ങോട്ട് സ്വർണത്തേക്കാൾ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു ഈ മഞ്ഞലോഹത്തിന്റെ വിലക്കയറ്റം. 2008 ഒക്ടോബറിന് ശേഷം ഇന്ന് 2026-ലേക്ക് കാലെടുത്ത് വെക്കുമ്പോൾ അതായത് 17 വർഷം പൂർത്തിയാകുമ്പോൾ പവന് ഒരുലക്ഷത്തിലേക്ക് വിലയെത്തിയിരിക്കുന്നു. കണക്ക് നോക്കുമ്പോൾ 2000 ജനുവരി മാസം 3344 രൂപ പവന് വിലയുണ്ടായ ഇടത്ത് നിന്നാണ് വെറും 25 വർഷം കഴിയുമ്പോൾ ഒരു ലക്ഷത്തിലേക്ക് എത്തിയത് എന്ന് വേണം കണക്കാക്കാൻ. സ്വർണത്തിന് പതിനായിരം രൂപ കടന്ന 2008 വർഷത്തിന്റെ ആദ്യമാസം ജനുവരി ഒന്നിന് 7880 രൂപയായിരുന്നു പവൻ വില. എന്നാൽ, അതേമാസം മാർച്ച് ആകുമ്പോഴേക്കും 9960 രൂപയിലേക്കെത്തി. ഇതിനുശേഷം യു.എൻ ബാങ്കായ ലീമാൻ ബ്രദേഴ്‌സ് തകർന്നതോടുകൂടിയായിരുന്നു സ്വർണവിലയിൽ അന്ന് അഭൂതപൂർവമായ വിലവർധനവുണ്ടാവുകയും 10,000 കടക്കുകയും ചെയ്തത്.
2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി
Content Highlights: Explore the dramatic rise of gold prices in Kerala, from ₹3344 in 2000 to over ₹1 lakh per pawn, driven by economic crises like 2008 and COVID-19. Understand the `wearable investment` trend.