റെയ്‌സിയുടെ കഥ കഴിച്ചതും പേജറോ? മൊസാദിനു നേരെ ഇറാന്‍ സംശയത്തിന്റെ കുന്തമുന നീട്ടുമ്പോള്‍

ഇബ്രാഹിം റെയ്‌സിയുടെ സംസ്‌കാരചടങ്ങിൽ പങ്കെടുക്കുന്നവർ (ഫയൽ ചിത്രം) | Photo : Majid Saeedi/Getty Images
ഇബ്രാഹിം റെയ്‌സിയുടെ സംസ്‌കാരചടങ്ങിൽ പങ്കെടുക്കുന്നവർ (ഫയൽ ചിത്രം) | Photo : Majid Saeedi/Getty Images

ലെബനനിലെ ഇറാന്‍ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് നടത്തിയ പേജര്‍-വാക്കിടോക്കി ആക്രമവും ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടവും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലെങ്കിലും സാധ്യതകള്‍ തള്ളിക്കളയരുതെന്ന ആവശ്യം ഉയരുന്നത് ഇറാനില്‍നിന്ന് തന്നെയാണ്. ഹെലികോപ്റ്റര്‍ അപകടം ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് സംശയിക്കുന്നതായി ഇറാനിലെ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മീഷന്‍ അംഗം അഹമ്മദ് ബഖ്ഷയെഷ് ആര്‍ദേസ്താനിയാണ് സംശയം പ്രകടിപ്പിച്ചത്. ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ ഒരു പേജര്‍ ഉണ്ടായിരുന്നുവെന്നുവെന്നാണ് ആര്‍ദെസ്താനി വെളിപ്പെടുത്തിയത്. പക്ഷേ, ഇത് സ്‌ഫോടനം നടന്നതിന് സമാനമാണെന്ന് അദ്ദേഹം അവകാശപ്പെട്ടില്ല. ഹിസ്ബുള്ള ഉപയോഗിക്കുന്നതില്‍ നിന്ന് വ്യത്യസ്തമാകാമെങ്കിലും റെയ്സി ഒരു പേജര്‍ ഉപയോഗിച്ചതായാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ലെബനനിലും സിറിയയിലുടനീളവുമുള്ള പേജര്‍-വാക്കിടോക്കി സ്‌ഫോടനങ്ങളില്‍ നിരവധി പേർ  കൊല്ലപ്പെടുകയും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍. 

ഇറാന്റെ വടക്കന്‍ ഭാഗത്തെ പര്‍വതമേഖലയില്‍ മേയ് 19-ന് ഉച്ചയ്ക്കാണ് മുന്‍ പ്രസിഡന്റ് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയാനുമുള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ഇറാനെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രതീക്ഷിതമായിരുന്നു ആ അപകടം. വലിയ പ്രഹരവും. ആ അപകടമാണ് ഇപ്പോള്‍ അട്ടിമറിയായിരുന്നോ എന്ന സംശയമുയര്‍ത്തി ഇറാന്‍ പാര്‍ലമെന്റ് അംഗം തന്നെ രംഗത്ത് എത്തിയത്. റെയ്‌സി കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തിന് പിന്നില്‍ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന്റെ കൈകളുണ്ടെന്ന് അപകടത്തിന് പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ മൊസാദിന് എന്തെങ്കിലും പങ്കുണ്ടോ? ഇബ്രാഹിം റെയ്സിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തെപ്പറ്റി എന്താണ് ഇറാന്‍ നല്‍കുന്ന വിശദീകരണം? 

Content Highlights: Ebrahim Raisi's death, Was Helicopter Crash a Targeted Attack ?

Continue reading