ധുരന്ധറും അജിത് ഡോവലും ക്ലോസ് ചെയ്യുന്ന പഴയ അക്കൗണ്ടുകളും

ധുരന്ധറിൽ ആർ. മാധവൻ, അജിത് ഡോവൽ | Photo: facebook.com/officialjiostudios and Subhav Shukla/PTI Photo
ധുരന്ധറിൽ ആർ. മാധവൻ, അജിത് ഡോവൽ | Photo: facebook.com/officialjiostudios and Subhav Shukla/PTI Photo

ആദിത്യ ധര്‍ സംവിധാനം ചെയ്ത 'ധുരന്ധർ' എന്ന ഹിന്ദി ചലച്ചിത്രം ബോക്സ് ഓഫീസ് റെക്കോഡുകള്‍ ഭേദിച്ച് പടയോട്ടം തുടരുകയാണ്. കാര്യമായ പരസ്യങ്ങളും പണം കൊടുത്തുള്ള പ്രൊമോഷനും ടെലിവിഷന്‍ അഭിമുഖങ്ങളും ഇല്ലാതെ തിയേറ്ററുകളില്‍ എത്തിയ, പതിവു പാന്‍ ഇന്ത്യ സിനിമകളെപ്പോലെ തെന്നിന്ത്യന്‍ ഭാഷകളില്‍ മൊഴിമാറ്റാതെ ഇറക്കിയ സിനിമ വെറും പന്ത്രണ്ടുദിവസം കൊണ്ട് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളുടെ നിരയിലേക്ക് എത്തിക്കഴിഞ്ഞു. ആദ്യവാരത്തെക്കാള്‍ പ്രേക്ഷകര്‍ കൂടുതലാണ് രണ്ടാം വാരത്തില്‍.

തീവ്രദേശീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പാകിസ്താന്‍- മുസ്ലിം വിരുദ്ധതയെ ആഘോഷിക്കുന്നുവെന്നും ഒരു വിഭാഗം ആരോപിക്കുന്ന സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന് ആര്‍. മാധവന്‍ അവതരിപ്പിക്കുന്ന അജയ് സാന്യാലാണ്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത്‌ ഡോവലില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ആ കഥാപാത്രം. അത് അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍നിന്നും രൂപത്തില്‍നിന്നും വളരെ വ്യക്തമാണ്. മൂന്നര മണിക്കൂറിലധികം നീളമുള്ള സിനിമയില്‍ മാധവന്‍ സ്‌ക്രീനില്‍ വരുന്ന സമയം വളരെ കുറവാണെങ്കിലും ആരും മറക്കാനിടയില്ല. മാധവന്റെ പ്രകടനം. മാത്രമല്ല, അദ്ദേഹം പറയുന്ന ചില സംഭാഷണങ്ങളും അതിന് കാരണമാണ്.

Continue reading