ആൾക്കൂട്ടങ്ങൾക്ക് മുന്നിൽ റെയിൽവെയ്ക്ക് പാളംതെറ്റുന്നുവോ? ഡൽഹി നൽകുന്നത് ഒരു ചെറിയ പാഠമല്ല

ഇന്ത്യയുടെ പല കോണുകളിൽ നിന്നും ആളുകളെത്തുന്ന ഡൽഹി റെയിൽവേ സ്റ്റേഷൻ. 16 പ്ലാറ്റ്ഫോമുകളിലായി യാത്രക്കാർ ഇടതിങ്ങി നീങ്ങുന്ന രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനിൽ അന്ന് പതിവിന് വിപരീതമായി അനിയന്ത്രിതമായ ജനക്കൂട്ടമെത്തി. മഹാകുംഭമേള നടക്കുന്ന പ്രയാഗിലേക്കുള്ള തീർഥാടനത്തിനെത്തിയ ഭക്തരായിരുന്നു അക്കൂട്ടത്തിലേറെയും. മണിക്കൂറുകൾക്കകം കാര്യങ്ങൾ മാറിമറിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ വിചാരിച്ചിടത്ത് കാര്യങ്ങൾ നിന്നില്ല. ഇരച്ചെത്തിയ ആൾക്കൂട്ടത്തിനിടയിൽ മനുഷ്യർ ഞെരിഞ്ഞു. ഭീതിജനകമായ ആ രാത്രിയിൽ പൊലിഞ്ഞത് സ്ത്രീകളും കുട്ടികളുമടക്കം 18 ജീവനുകളാണ്...
അപ്രതീക്ഷിതമല്ലായിരുന്നു അന്നത്തെ ജനക്കൂട്ടം. അവസാന പത്തുനാളുകളിലേക്ക് കടന്ന കുംഭമേളയിൽ പങ്കെടുക്കാൻ ഭക്തർ ഇരച്ചെത്തുമെന്നത് സർക്കാരിനെ സംബന്ധിച്ച് അറിയാത്ത കാര്യമല്ലായിരുന്നു. ഒരു നിയന്ത്രണവുമില്ലാതെ അന്ന് ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ജനറൽ ടിക്കറ്റ് വിതരണം നടന്നു. അനിയന്ത്രിതമായ തിരക്കിന് മുന്നിൽ നിസ്സഹായമായിപ്പോയ സുരക്ഷാസംവിധാനത്തിലെ അനാസ്ഥയ്ക്ക് ഇനി ആര് മറുപടി പറയും? ആരാണ് ഈ മരണങ്ങളുടെ ഉത്തരവാദി?
Content Highlights: Delhi Railway Station stampede kills 18, highlights safety concerns during Kumbh Mela.