അഗ്രസീവായാല്‍ മാത്രം ഹീറോ പരിവേഷം; അവര്‍ നീതിബോധമുള്ള കുട്ടികളെ പഠിപ്പിയാക്കി മാറ്റി നിര്‍ത്തും

#സന്ദീപ് സുധാകര്‍
വീഡിയോ ഗെയിമില്‍ നിന്നുള്ള ചിത്രം
വീഡിയോ ഗെയിമില്‍ നിന്നുള്ള ചിത്രം

''അമ്മേ, വെള്ളാരം കണ്ണുള്ള ആ വെളുത്ത ചെക്കന് 
മുല കൊടുക്കരുത്, അവനൂറ്റിയെടുക്കും മുലപ്പാലിന്റെ പേറ്റന്റ്''

ആരെഴുതിയതാണ് ഈ വരികളെന്ന് ഓര്‍മയില്ലെങ്കിലും ആഗോളവത്ക്കരണത്തെക്കുറിച്ചായിരുന്നു ഇതെന്നതിന് സംശയമില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പെഴുതപ്പെട്ട ഈ വരികള്‍ കവി ദീര്‍ഘദര്‍ശനത്തോടെ എഴുതിയതാണെന്ന് ഉറപ്പ്. ആഗോളവത്ക്കരണവും അതിന്റെ ഭാഗമായ ഉപഭോഗ സംസ്‌ക്കാരവും അതിന്റെ ഉപോത്പ്പന്നമായ ഡിജിറ്റല്‍ വിപ്ലവവുമെല്ലാം മുലപ്പാലില്‍ മാരകമായ വിഷം കലര്‍ത്തിയിരിക്കുന്നു. പണമുണ്ടാക്കുകയും ജയിക്കുകയും മാത്രമാണ് ജീവിതമെന്ന ജനിതക സന്ദേശമാണ് ഈ മുലപ്പാല്‍ ഇന്ന് കുട്ടികള്‍ക്ക് നല്‍കുന്നത്. ഇതു കുടിച്ച് വളരുന്ന കുട്ടികള്‍ക്ക് ഇന്ന് പുതിയൊരു പേരുകൂടി കിട്ടിയിരിക്കുന്നു; കുട്ടിക്കുറ്റവാളി! 

Content Highlights: crime and teenage by influence of drugs game and violence movies

Continue reading