നിസാരക്കാരല്ല ക്ലസ്റ്റര്‍ ബോംബുകള്‍, ഇറാൻ പ്രയോഗിച്ചോ ലോകം ഭയക്കുന്ന ആ വിനാശകാരിയെ?

പശ്ചിമേഷ്യയെ ഒരുപോലെ ആശങ്കയിലാക്കി ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ദിവസങ്ങൾ കഴിയുംതോറും രൂക്ഷമാവുമ്പോള്‍ ഇറാന്‍ ഇസ്രയേലിനെതിരേ വിനാശകരമായ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ലെങ്കിലും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് വിനാശകരമായ പ്രത്യാഘാതമായിരിക്കും ഇസ്രയേലില്‍ ഉണ്ടാക്കിയിട്ടുണ്ടാവുക. അങ്ങനെയാണ് ഈ മാരക ആയുധത്തിന്റെ ചരിത്രം ലോകത്തിന് നേരത്തെയും കാട്ടിക്കൊടുത്തിട്ടുള്ളത്. ലോകത്ത് വിനാശം വിതച്ച പല ചരിത്രങ്ങളും പരിശോധിക്കുമ്പോള്‍ മാരകമായ വജ്രായുധങ്ങള്‍ ഒരു ജനതയെ അപ്പാടെ തുടച്ചുനീക്കിയ കഥ നമുക്ക് കാണാന്‍ കഴിയും. ക്ലസ്റ്റര്‍ ബോംബുകള്‍, വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍, ഏജന്റ് ഓറഞ്ച് പോലുള്ളവ ഇവയില്‍ ചിലത് മാത്രം. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇറാന്‍ ഇസ്രയേലിന് നേരെ പ്രയോഗിച്ചുവെന്ന് പറയപ്പെടുന്ന ക്ലസ്റ്റര്‍ ബോംബുകള്‍. നേരത്തെ യുക്രൈനിന് അമേരിക്ക ക്ലസ്റ്റര്‍ ബോബുകള്‍ നല്‍കിയത് ആഗോളതലത്തിന് വലിയ ചര്‍ച്ചയായിരുന്നു.
എന്താണ് ക്ലസ്റ്റര്‍ ബോംബുകള്‍
Content Highlights: Explore the devastating history of cluster bombs, their mechanics,