താരിഫ് യുദ്ധത്തില്‍ ട്രംപ് പ്രതീക്ഷിക്കാത്ത ചെക്ക്! അപൂര്‍വ ലോഹങ്ങള്‍വെച്ച് വിലപേശാന്‍ ചൈന

ചൈനയിലെ ഒരു റെയർ എർത്ത് ലോഹ ഖനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ (ഫയൽ ചിത്രം) | Photo:  Jie Zhao/Corbis via Getty Images
ചൈനയിലെ ഒരു റെയർ എർത്ത് ലോഹ ഖനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ (ഫയൽ ചിത്രം) | Photo: Jie Zhao/Corbis via Getty Images

താരിഫ് യുദ്ധം രൂക്ഷമാകുന്നതിനിടെ അമേരിക്കയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് ചൈന! വ്യാപാരയുദ്ധം രൂക്ഷമാകുകയും ലോകവിപണിയില്‍ അനിശ്ചിതത്വം നിലനിൽക്കുകയും ചെയ്യുന്നതിനിടെ സാങ്കേതിക, വൈദ്യശാസ്ത്ര, പ്രതിരോധ, ഊര്‍ജ്ജ രംഗങ്ങളിലെല്ലാം നിര്‍ണായകമായ ഏഴ് റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ചൈന തിരിച്ചടിച്ചത്. ആധുനിക വ്യവസായങ്ങള്‍ക്ക് നിര്‍ണായകമായ സമേരിയം (Samarium), ഗാഡോലിനിയം (Gadolinium), ടെർബിയം (Terbium), ഡിസ്പ്രോസിയം (Dysprosium), ല്യൂട്ടീഷ്യം (Lutetium), സ്കാൻഡിയം (Scandium), യിട്രിയം (Yttrium) എന്നീ ഏഴ് ലോഹങ്ങള്‍, അവയുടെ ലോഹസങ്കരങ്ങൾ, ഓക്‌സൈഡുകള്‍, സംയുക്തങ്ങള്‍, അനുബന്ധ ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിക്കാണ് നിയന്ത്രണം. വൈദ്യുതവാഹനങ്ങള്‍,  ഊര്‍ജ്ജ സാങ്കേതികവിദ്യ, സൈനിക ഉപകരണങ്ങള്‍, വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ എന്നിങ്ങനെ അധുനിക സാങ്കേതികവിദ്യകളില്‍ ഏറെ പ്രധാനപ്പെട്ടവയാണ് ഈ ലോഹങ്ങള്‍. 

അമേരിക്കയിലേക്ക് മാത്രമല്ല, എല്ലാ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതിക്കും നിയന്ത്രണമുണ്ട്. റെയര്‍ എര്‍ത്ത് ലോഹങ്ങള്‍വെച്ചുള്ള ചൈനയുടെ ഈ വിലപേശല്‍ ഇവയുടെ കയറ്റുമതിയില്‍ തങ്ങളുടെ ആധിപത്യം ആയുധമാക്കാനുള്ള വ്യക്തമായ സൂചനയായാണ് വിലയിരുത്തുന്നത്. ഇതാദ്യമായല്ല, ഈ ലോഹങ്ങളെ വിലപേശല്‍ ആയുധമായി ചൈന ഉപയോഗിക്കുന്നത്. 2010-ല്‍, ജപ്പാനിലേക്കുള്ള റെയര്‍ എര്‍ത്ത് കയറ്റുമതി ചൈന നിര്‍ത്തിവച്ചിരുന്നു. 2021-ല്‍ റെയര്‍ എര്‍ത്ത് ലോഹമേഖലയിൽ പ്രവര്‍ത്തിച്ചിരുന്ന മൂന്ന് കമ്പനികള്‍ ചൈന ലയിപ്പിച്ചു. കയറ്റുമതി നിയന്ത്രണം കൂടുതല്‍ ശക്തമാക്കാനുള്ള ചൈനീസ് നടപടികളുടെ ഭാഗമായിരുന്നു ഇത്. വ്യാപാരയുദ്ധം രൂക്ഷമാകുന്നതിനിടെയുള്ള ചൈനയുടെ നടപടിയും വിലപേശലായാണ് വിലയിരുത്തുന്നത്. എങ്ങനെയാണ് ചൈന ഈ ലോഹങ്ങളുടെ ഉത്പാദനത്തില്‍ നിര്‍ണായക ശക്തിയായത്? എങ്ങനെയാണ് ഈ നിയന്ത്രണം അമേരിക്കയെ ബാധിക്കുക? 

Content Highlights: Chinas rare earth export restrictions and its Impact on US

Continue reading