'കമ്മ്യൂണിസ്റ്റ് പഞ്ചെന്‍ ലാമ' ഷീയെ കണ്ടു, കാണാമറയത്ത് യഥാര്‍ത്ഥ ലാമ; ചൈനീസ് നീക്കത്തിന്റെ പിന്നിൽ?

ചൈനീസ് സർക്കാർ നിയമിച്ച പതിനൊന്നാമത് പഞ്ചെന്‍ ലാമയായ ഗ്യാല്‍സെന്‍ നോര്‍ബു ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനൊപ്പം, കാണാതായ പഞ്ചെന്‍ ലാമയുടെ പോസ്റ്റർ | Photo: Xie Huanchi/Xinhua via AP and  Frédéric Soltan/Getty Images
ചൈനീസ് സർക്കാർ നിയമിച്ച പതിനൊന്നാമത് പഞ്ചെന്‍ ലാമയായ ഗ്യാല്‍സെന്‍ നോര്‍ബു ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനൊപ്പം, കാണാതായ പഞ്ചെന്‍ ലാമയുടെ പോസ്റ്റർ | Photo: Xie Huanchi/Xinhua via AP and Frédéric Soltan/Getty Images

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ചൈന നിയമിച്ച പഞ്ചെന്‍ ലാമ ഗ്യാല്‍സെന്‍ നോര്‍ബു (Gyaltsen Norbu) വും തമ്മില്‍ ചരിത്രത്തിലാദ്യമായി കൂടിക്കാഴ്ച നടത്തി. ജൂണ്‍ ആദ്യവാരം ബീജിങ്ങിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. അത്യപൂര്‍വ കൂടിക്കാഴ്ചയില്‍ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് ചൈന തിരഞ്ഞെടുത്ത പഞ്ചെന്‍ ലാമ പ്രതിജ്ഞയെടുത്തതായി ചൈനീസ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ നേതൃത്വത്തെ ഉറച്ചു പിന്തുണയ്ക്കുമെന്നും ദേശീയഐക്യം സംരക്ഷിക്കുമെന്നും ഗ്യാല്‍സെന്‍ നോര്‍ബു പറഞ്ഞതായാണ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തത്. ബുദ്ധമതത്തില്‍ ചൈനീസ് സംസ്‌കാരത്തിന്റെ സ്വാധീനം സ്വീകരിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുമെന്നും ടിബറ്റിന്റെ ആധുനികവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കാന്‍ സംഭാവന ചെയ്യുമെന്നും നോര്‍ബു പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യയില്‍ പ്രവാസത്തില്‍ കഴിയുന്ന പതിനാലാമത് ദലൈലാമയുടെ 90-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്നതിന് തൊട്ടുമുമ്പാണ് ചൈനീസ് പ്രസിഡന്റും ചൈന നിയമിച്ച പഞ്ചെന്‍ ലാമയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. ദലൈലാമയ്ക്ക് ശേഷം രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ആത്മീയ അധികാരിയായി കണക്കാക്കപ്പെടുന്ന പഞ്ചെന്‍ ലാമയ്ക്ക് ടിബറ്റന്‍ ബുദ്ധമതത്തില്‍ വലിയ സ്വാധീനമുണ്ട്. ദലൈലാമയ്ക്ക് പിന്നില്‍ ആത്മീയ അധികാരത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനമാണ് ഒരു പഞ്ചെന്‍ ലാമയ്ക്കുള്ളത്. അടുത്ത ദലൈലാമയെ അന്വേഷിക്കുന്നതിന്റെ പ്രധാന ചുമതലയും പഞ്ചെന്‍ ലാമയ്ക്കുണ്ട്. ദലൈലാമയുടെ പുനര്‍ജന്മത്തെ തിരിച്ചറിയുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നയാളാണ് പഞ്ചെന്‍ ലാമ. പക്ഷേ, പഞ്ചെന്‍ ലാമയുടെ തിരഞ്ഞെടുപ്പും അംഗീകാരവും രാഷ്ട്രീയ വിവാദങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ചൈനയുടെ ഇടപെടലാണ് പ്രാധാന കാരണം. ആരാണ് ഒരു പഞ്ചെന്‍ ലാമ? ടിബറ്റ് തിരഞ്ഞെടുത്ത പഞ്ചെന്‍ ലാമയ്ക്ക് എന്താണ് സംഭവിച്ചത് ? എന്തുകൊണ്ടാണ് പഞ്ചെന്‍ ലാമയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളത്?

Content Highlights: Chinas Panchen Lama Meets Xi Jinping

Continue reading