ഷിൻജാങ് മരുഭൂമിയിൽ ചൈനയുടെ ആണവക്കോട്ട; വ്യാളിയ്ക്ക് തീ കൊടുക്കാൻ അഗ്നി ആറിനാവുമോ?

ഇന്ത്യയുടെ അഗ്നി മിസൈൽ, ഷിന്‍ജാങിലെ ചൈനയുടെ ആണവകേന്ദ്രത്തിന്റെ ഉപഗ്രഹ ചിത്രം
ഇന്ത്യയുടെ അഗ്നി മിസൈൽ, ഷിന്‍ജാങിലെ ചൈനയുടെ ആണവകേന്ദ്രത്തിന്റെ ഉപഗ്രഹ ചിത്രം

ഷിൻജാങ് മരുഭൂമിയിൽ ചൈനയ്ക്ക് അണുവായുധ കേന്ദ്രമുണ്ടെന്ന് ലോകത്തിനറിയാമായിരുന്നു. എങ്കിലും കഴിഞ്ഞ ദിവസം റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച ഉപഗ്രഹചിത്രങ്ങൾ സുരക്ഷാവിദഗ്ധരെ പോലും ഞെട്ടിച്ചു. അതിരു കാണാത്ത മരുപ്പരപ്പിൽ ചൈന നിർമിക്കുന്നത് ശീതയുദ്ധകാലത്തിനു ശേഷമുള്ള ഏറ്റവും വലിയ ആണവകേന്ദ്രങ്ങളിലൊന്നാണ്. വൻശക്തികളുടെ ബലാബലത്തിൽ മാറ്റം വരുത്താൻ പോവുന്നത്രയും ബൃഹത്തായ പദ്ധതി.

ആദ്യം എതിരാളി ആണവാക്രമണം നടത്തിയാലും തിരിച്ചടിക്കാൻ വ്യാളിക്ക് കരുത്തു പകരുന്ന അതിസുരക്ഷിത സംവിധാനമാണ് നിർമിക്കപ്പെടുന്നത്. ആദ്യം ആണവായുധപ്രയോഗം നടത്തില്ലെന്നതാണ് ദീർഘകാലമായുള്ള ചൈനീസ് നയം. അതുകൊണ്ടാണ് 'സെക്കൻഡ് സ്ട്രൈക്ക്' ശേഷി അവർക്ക് ഇത്രയും പ്രധാനമാവുന്നത്. ഈ നയത്തെ സംശയത്തോടെയാണ് ഒരുവിഭാഗം നയതന്ത്രജ്ഞർ വീക്ഷിക്കുന്നത്. ആദ്യം അണുവായുധം പ്രയോഗിച്ചില്ലെങ്കിലും ആണവായുധശേഖരം കാട്ടി എതിരാളികളെ ഭയപ്പെടുത്താനും ലക്ഷ്യം നേടാനും ചൈനയ്ക്കു കഴിയും. ഉദാഹരണത്തിന്, തായ്​വാനിൽ അമേരിക്ക ഇടപെടുന്നു. ആണവായുധപ്രയോഗമുണ്ടാവുമെന്ന് ചൈന പറയാതെ പറഞ്ഞാൽ ആർക്കും മുട്ടിടിക്കും. ഉത്തര കൊറിയ ഇത്രയും കാലം അതിജീവിച്ചത് അണുവായുധം പ്രയോഗിച്ചിട്ടല്ല!

Content Highlights: China is building a massive network of over 200 nuclear silos in the Xinjiang desert to enhance its second-strike capability., China's nuclear arsenal is projected to reach 1,000 warheads by the end of the decade., India is advancing its nuclear triad, with the Agni-6 ICBM (8,000-12,000 km range) serving as a critical strategic deterrent., The geopolitical tension between China and India is escalating as both nations modernize their nuclear delivery systems in 2026., Operational challenges and internal issues within the PLA may impact the quality of China's rapid nuclear expansion.

Continue reading