ലോകം പിടിച്ചടക്കാന്‍ ചൈനീസ് വഴി; പുതിയ പട്ടുപാത സാധ്യതയോ ബാധ്യതയോ ?

'ആധുനിക കാലത്തെ സില്‍ക്ക് റൂട്ട് ' എന്ന് വിളിക്കപ്പെടുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (Belt and Road Initiative) എന്ന ചൈനയുടെ സ്വപ്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടിട്ട് പത്ത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ലോകത്ത് ഇതുവരെ വിഭാവനം ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും ബൃഹത്തായ അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നായ ബി.ആര്‍.ഐ. വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളെ അടിസ്ഥാന ഭൗതിക സൗകര്യങ്ങളിലൂടെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യമിട്ടത്. പദ്ധതി ലോകരാജ്യങ്ങള്‍ക്കിടയില്‍ ചൈനയുടെ സ്വാധീനം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ചൈനയുടെ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ- സാമ്പത്തിക സ്വാധീനത്തിന്റെ വിപുലീകരണമായാണ് ചിലര്‍ ഈ പദ്ധതിയെ കാണുന്നത്. പല പദ്ധതികളുടെയും ചെലവ് കുതിച്ചുയര്‍ന്നതിനാല്‍ തന്നെ ഇതിനെതിരായ എതിര്‍പ്പും രൂക്ഷമായി.
ബെല്‍റ്റ് ആന്‍ഡ് റോഡിന്റെ ഔദ്യോഗിക പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം 150-ലധികം രാജ്യങ്ങളും 32 അന്തര്‍ദേശീയ സംഘടനകളും പദ്ധതിയുടെ ഭാഗമാണ്. അതേസമയം ഓരോ ബി.ആര്‍.ഐ ഫോറത്തിലും പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണവും കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തില്‍ പദ്ധതിയേക്കുറിച്ച് ചൈന പറയുന്നതെല്ലാം സത്യം തന്നെയാണോ? പദ്ധതി പ്രഖ്യാപിച്ചിട്ട് പത്ത് വര്‍ഷമാകുമ്പോള്‍ എത്രത്തോളമുണ്ട് പങ്കാളിത്തം?എന്തുകൊണ്ടാണ് ഇന്ത്യയും അമേരിക്ക ഉള്‍പ്പെടെയുള്ളവര്‍ ഇതിനോട് സഹകരിക്കാത്തത്. യൂറോപ്യന്‍ രാജ്യങ്ങളും പിന്‍വാങ്ങുമ്പോള്‍ എന്തായിരിക്കും പദ്ധതിയുടെ ഭാവി?
Content Highlights: China’s Belt and Road Initiative BRI