പാകിസ്താന് പിന്നാലെ ബംഗ്ലാദേശും, മ്യാൻമർ വഴി സാമ്പത്തിക ഇടനാഴി ഒരുക്കാൻ ചൈന; ലക്ഷ്യം ബംഗാൾ ഉൾക്കടൽ!

ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്, മ്യാൻമർ പ്രസിഡന്റ് മിൻ ഓങ് ലൈങ്.
ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്, മ്യാൻമർ പ്രസിഡന്റ് മിൻ ഓങ് ലൈങ്.

ദക്ഷിണേഷ്യയിൽ സ്വാധീനം വർധിപ്പിക്കാനുള്ള വലിയ നീക്കവുമായി ചൈന! ഇത്തവണ ഇന്ത്യയുടെ കിഴക്കൻ അയൽരാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ചൈനയുടെ തന്ത്രപരമായ നീക്കം. വലിയ നിക്ഷേപത്തിൽ പൂർത്തിയാക്കുന്ന ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിക്ക് (സി.പി.ഇ.സി.) പിന്നാലെ, മ്യാൻമർ വഴി ബംഗ്ലാദേശുമായി ബന്ധിപ്പിക്കുന്ന മറ്റൊരു സാമ്പത്തിക ഇടനാഴിക്കാണ് ചൈന രൂപം നൽകുന്നത്. ഇത് യാഥാർഥ്യമായാൽ ബംഗാൾ ഉൾക്കടലിലേക്ക് ചൈനയ്ക്ക് പുതിയൊരു പാത തുറന്നുകിട്ടും. ബംഗ്ലാദേശ് ഭരണനേതൃത്വം അടുത്തിടെ ബീജിങ് സന്ദർശിച്ചപ്പോൾ പദ്ധതി സംബന്ധിച്ച ചർച്ചകൾ നടന്നതായും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് പിന്തുണ പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്.

കടലാസിൽ മികച്ച വാണിജ്യബന്ധവും ഗതാഗത സംവിധാനങ്ങളും പ്രാദേശിക ഏകീകരണവും വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. തുറമുഖങ്ങളുടെ ആധുനികവത്കരണത്തിനും വ്യാപാര വിപുലീകരണത്തിനും ചൈനീസ് വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനും ഇത് സഹായിക്കുമെന്ന് ബംഗ്ലാദേശ് കരുതുന്നു. എന്നാൽ, ഈ പദ്ധതിയുടെ പ്രായോഗികതയെ ചോദ്യം ചെയ്യുന്ന ഗുരുതരമായ ഭൗമരാഷ്ട്രീയ, സുരക്ഷാ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ട്. എന്താണ് ചൈന-മ്യാൻമർ-ബംഗ്ലാദേശ് സാമ്പത്തിക ഇടനാഴി? പദ്ധതി എങ്ങനെയാണ് ഇന്ത്യയെ ബാധിക്കാൻ സാധ്യത? വിശദമായി പരിശോധിക്കാം.

Content Highlights: China is planning a new economic corridor linking its Yunnan province to Bangladesh via Myanmar to gain strategic access to the Bay of Bengal and bypass reliance on the Malacca Strait, posing significant geopolitical and security challenges for India's northeastern region.

Continue reading