180 കി.മി ദൂരം, 170 കോടി ഡോളർ ചെലവ്; കംബോഡിയയുടെ കനാലിൽ വിയറ്റ്‌നാമിനെന്തിന് ചങ്കിടിപ്പ്?

കംബോഡിയ ഫുനാൻ ടെക്കോ കനാലിൻ്റെ നിർമാണത്തിന് തുടക്കം കുറിച്ചപ്പോൾ | Photo :Suy SE / AFP
കംബോഡിയ ഫുനാൻ ടെക്കോ കനാലിൻ്റെ നിർമാണത്തിന് തുടക്കം കുറിച്ചപ്പോൾ | Photo :Suy SE / AFP

180 കിലോമീറ്റര്‍ നീളമുള്ള ഒരു കനാല്‍ പദ്ധതിയാണ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ കംബോഡിയക്കും വിയറ്റ്നാമിനും ഇടയില്‍ ഇപ്പോള്‍ പുകയുന്ന വിഷയം. പൂര്‍ണമായും ചൈനീസ് സാമ്പത്തിക സഹായത്തിലാണ് കംബോഡിയയുടെ ഫുനാൻ ടെക്കോ കനാല്‍ (Funan Techo Canal) പദ്ധതി. തലസ്ഥാനമായ നോം പെന്നിനെ (Phnom Penh) കടലുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കംബോഡിയ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. പാരിസ്ഥിതിക ആശങ്കകളും അയല്‍രാജ്യമായ വിയറ്റ്‌നാമുമായുള്ള ബന്ധം വഷളാകാനുള്ള സാധ്യതയും അവഗണിച്ചാണ് കനാലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കംബോഡിയ ആരംഭിച്ചത്. നാല് വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി, 2028-ല്‍ കനാല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് കംബോഡിയ ലക്ഷ്യമിടുന്നത്. കനാല്‍ പൂര്‍ത്തിയാകുന്നതോടെ ആഴക്കടല്‍ തുറമുഖത്ത് നിന്ന് നോംപെന്നിലെ നദീതീരതുറമുഖത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കം കംബോഡിയക്ക് സുഗമമാകും. പക്ഷേ, കനാല്‍ നിര്‍മാണവുമായി മുന്നോട്ടുപോകാനുള്ള കംബോഡിയയുടെ നീക്കം അയല്‍രാജ്യമായ വിയറ്റ്‌നാമിന് അത്ര പിടിച്ചിട്ടില്ല. കനാല്‍ പദ്ധതിക്കെതിരേ അവര്‍ എതിര്‍പ്പുയര്‍ത്തിക്കഴിഞ്ഞു. എന്താണ് ഈ കനാല്‍ പദ്ധതി? കനാല്‍കൊണ്ട് കംബോഡിയ എന്താണ് ലക്ഷ്യമിടുന്നത്? എന്താണ് ഇക്കാര്യത്തില്‍ വിയറ്റ്‌നാമിന്റെ ആശങ്കകള്‍? ചൈനയ്ക്ക് ഇക്കാര്യത്തില്‍ എന്താണ് താല്പര്യം? 

എന്താണ് ഫുനാൻ ടെക്കോ കനാല്‍ പദ്ധതി? 

Content Highlights: Cambodia Funan Techo Canal project in Mekong River

Continue reading