പടിക്കുപുറത്താവുമോ ആധാര്‍; ബിഹാര്‍ വോട്ടര്‍ പട്ടികപുതുക്കല്‍ ഒരു പിന്‍വാതില്‍ എന്‍ആര്‍സിയോ?

ബിഹാർ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പോളിംഗ് സ്റ്റേഷനിലെ കാഴ്ച| ഫയൽ ഫോട്ടോ:പി.ടി.ഐ
ബിഹാർ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പോളിംഗ് സ്റ്റേഷനിലെ കാഴ്ച| ഫയൽ ഫോട്ടോ:പി.ടി.ഐ

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ വിവാദങ്ങളിലും അലയൊലികളിലുമാണ് ബിഹാര്‍. പതിവിന് വിപരീതമായി പൗരത്വം തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാത്തവര്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുമെന്ന സാഹചര്യം ബിഹാറില്‍ ഉയര്‍ന്നതോടെ വലിയ ആശങ്കയിലും പ്രതിഷേധത്തിലുമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഇതിന് പ്രധാന കാരണം ആധാര്‍, റേഷന്‍കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയൽ കാര്‍ഡ് എന്നിവ പുതിയ വോട്ടര്‍പട്ടികയില്‍ ഇടം നേടാനുള്ള രേഖയായി പരിഗണിക്കില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിചിത്ര നിലപാടായിരുന്നു. ഇത് സുപ്രീംകോടതിവരെയെത്തുകയും ചെയ്തു

Content Highlights: Bihar`s voter list revision sparks controversy

Continue reading