'നോ ബ്ലഡി കോറിഡോര്‍!'; കടുപ്പിച്ച് ബംഗ്ലാദേശിന്റെ പട്ടാളമേധാവി, മുഹമ്മദ് യൂനുസ് രാജിയുടെ വക്കില്‍?

#പി.മുരളീധരന്‍
മുഹമ്മദ് യൂനുസ് | Photo: Getty Images
മുഹമ്മദ് യൂനുസ് | Photo: Getty Images

ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ ഡോ.മുഹമ്മദ് യൂനുസ് രാജിയുടെ വക്കിലെന്ന് വാര്‍ത്തകള്‍. പട്ടാളമേധാവിയായ ജനറല്‍ വക്കാര്‍ ഉസ് സമാനുമായുള്ള അഭിപ്രായ ഭിന്നതകള്‍ വഷളായതും വിവിധ രാഷ്ട്രീയകക്ഷികളുടെ നിസഹകരണവും കാരണം ഭരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് യൂനുസ്. തെരുവുകള്‍ നിറയെ പ്രതിഷേധക്കാരാണ്. മെയ് 22-ന് രാത്രി അദ്ദേഹം നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി നേതാവ് നാഹീദ് ഇസ്ലാമിനെ സന്ദര്‍ശിക്കുകയും പദവിയില്‍ തുടരാന്‍ ബുദ്ധിമുട്ടാണെന്ന് ധരിപ്പിക്കുകയും ചെയ്തിരുന്നു.

പട്ടാളമേധാവി വഖാര്‍ ഉസ് സമാനും യൂനുസും തമ്മിലുള്ള പ്രശ്നങ്ങള്‍ ആരംഭിച്ചിട്ട് കുറച്ചുനാളായി. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് രാഖൈന്‍ മാനുഷികസഹായ ഇടനാഴിയെ കുറിച്ചുള്ള തര്‍ക്കം. മ്യാന്‍മാറിലെ രാഖൈന്‍ സംസ്ഥാനത്ത് മാനുഷികസഹായങ്ങള്‍ എത്തിക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ള ഇടനാഴി ബംഗ്ലാദേശിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്ന് സൈന്യവും രാജ്യത്തെ പ്രധാന രാഷ്ട്രീയകക്ഷികളും കണക്കാക്കുന്നു. ബുധനാഴ്ച ധാക്കയില്‍ നടന്ന സൈനിക ഓഫീസര്‍മാരുടെ യോഗത്തില്‍ അദ്ദേഹം യൂനുസിന് മുന്നറിയിപ്പ് നല്‍കി- നോ ബ്ലഡി കോറിഡോര്‍!, രാജ്യത്തിന്റെ പരമാധികാരത്തിന് ദോഷം ചെയ്യുന്ന ഒരു പ്രവര്‍ത്തനത്തിലും ബംഗ്ലാദേശ് ഇടപെടുകയില്ല, മറ്റാരെയും ഇടപെടാന്‍ അനുവദിക്കുകയുമില്ല.

Content Highlights: No bloody corridor Bangladesh Army chief's warning makes Yunus govt blink

Continue reading