പാട്ടും പി.ടിയും എന്തുപിഴച്ചു? സര്‍ക്കാരിനെതിരേ പ്രതിഷേധം, വീണ്ടും പുകഞ്ഞ് ബംഗ്ലാദേശ്

ജനകീയ പ്രതിഷേധങ്ങൾ കൊണ്ടുളള പുകച്ചിൽ ബംഗ്ലാദേശിൽ അവസാനിക്കുന്നില്ല. ഭരണ പരിഷ്‌കാരങ്ങൾ, സർക്കാർ നയങ്ങൾ, രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരതകൾ എന്നിവയുടെ പേരിൽ സമ്മര്‍ദ്ദത്തിലായ ബംഗ്ലാദേശ് വീണ്ടും പ്രതിഷേധങ്ങളുടെ ചൂടറിയുന്നു.രാജ്യത്തെ സര്‍വകലാശാലകളില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ രാജ്യം മുഴുവനും വ്യാപിക്കുകയാണ്. സംഗീതമാണ് ഇക്കുറി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്. ഇസ്‌ലാമിക സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് കോളേജുകളിലേക്ക് സംഗീതം, കായിക പരിശീലനം എന്നിവയില്‍ പ്രാഗത്ഭ്യമുള്ള അധ്യാപകരെ നിയമിക്കാനുള്ള തീരുമാനം അടുത്തിടെ പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് പിന്‍വലിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിച്ചത്. ഈ തസ്തികകളില്‍ മത അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹെഫാസത്ത്-ഇ-ഇസ്‌ലാം പോലുള്ള ഇസ്‌ലാമിക ഗ്രൂപ്പുകള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്ന ആരോപണമാണുയരുന്നത്.

സര്‍ക്കാരിന്റെ വിവാദ തീരുമാനം, പിന്നാലെ പ്രതിഷേധം

Content Highlights: University protests erupt in Bangladesh over a ban on music and sports teachers. Learn about the controversy and its impact on the nation.

Continue reading