51 കി.മീ നീളം, 48 തുരങ്കങ്ങൾ, 142 പാലങ്ങൾ, 8,000 കോടി രൂപ ചെലവ്; മിസോറമിലേക്ക് ട്രെയിൻ എത്തുന്നു

ബൈറബി മുതൽ സൈരാങ് വരെയുള്ള പുതിയ റെയിൽവേ ലൈനിലെ ഒരു പാലം | Photo: x.com/vardhan08
ബൈറബി മുതൽ സൈരാങ് വരെയുള്ള പുതിയ റെയിൽവേ ലൈനിലെ ഒരു പാലം | Photo: x.com/vardhan08

മിസോറമിലേക്ക് ട്രെയിൻ ചൂളം വിളിച്ചെത്തുന്നു ! മിസോറമിന്റെ തലസ്ഥാനമായ ഐസ്വാളിലേക്കുള്ള റെയിൽ പാത എന്ന ദീർഘകാല സ്വപ്നം ഉടൻ യാഥാർത്ഥ്യമാകാൻ പോകുന്നു. ഐസ്വാളിനെ ഇന്ത്യയുടെ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ബൈറബി (Bairabi) മുതൽ സൈരാങ് (Sairang) വരെയുള്ള 51.38 കിലോമീറ്റർ ദൈർഘ്യമുള്ള ബ്രോഡ്-ഗേജ് പാത ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സംസ്ഥാന സന്ദർശന വേളയിൽ പാത ഉദ്ഘാടനം ചെയ്തേക്കും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള ഇന്ത്യൻ റെയിൽവേയുടെ അഭിലാഷ പദ്ധതിയിലെ ഒരു നാഴികക്കല്ലാകും ഇത്. പാത പ്രവർത്തനക്ഷമമാകുന്നതോടെ ഐസ്വാളിനും അസമിലെ പ്രധാന ന​ഗരമായ സിൽച്ചാറിനും ഇടയിലുള്ള യാത്രാ സമയം ഏകദേശം ഏഴ് മണിക്കൂറിൽ നിന്ന് മൂന്ന് മണിക്കൂറായി കുറയും. പുതുതായി നിർമിച്ച പാതയിൽ ട്രെയിനുകൾക്ക് മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയും.

മിസോറമിലേക്ക് റെയിൽവേ ലൈൻ

Content Highlights: Bairabi-sairang railway transforming mizoram's landscape and economy

Continue reading