2061-ല്‍ ലോകജനസംഖ്യ ആയിരം കോടി; അതിജീവിക്കുമോ ലോകം ജനപ്പെരുപ്പത്തെ?

ജനസംഖ്യാ സംബന്ധമായ വെല്ലുവിളികളെക്കുറിച്ചും വികസനം, പരിസ്ഥിതി, മനുഷ്യാവകാശങ്ങള്‍ എന്നിവയില്‍ അവ ചെലുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും ജൂലായ് 11 ന് ലോകം ജനസംഖ്യാ ദിനമായി ആചരിക്കുന്നു. ലോകജനസംഖ്യ 1987 ജൂലായ് 11 ന് 500 കോടി കടന്നതായാണ് കണക്കാക്കുന്നത്. ഇത് ആഗോളശ്രദ്ധയില്‍ വരികയും 1989 ല്‍ ഐക്യരാഷ്ട്രസഭാ വികസന പരിപാടി (യു.എന്‍.ഡി.പി.) ഈ ദിനാഘോഷത്തിന് തുടക്കംകുറിക്കുകയുമാണുണ്ടായത്. സര്‍ക്കാരുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയുടെ സ്വാധീനവും സുസ്ഥിര വികസനത്തിനായി പ്രത്യുല്‍പാദന-ആരോഗ്യ സേവനങ്ങള്‍, വിദ്യാഭ്യാസം, വിഭവങ്ങള്‍ എന്നിവയിലേക്ക് ന്യായമായ രീതിയിലുള്ള പ്രാപ്യത ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും മനസ്സിലാക്കാന്‍ ഈ ആചരണം നിമിത്തമാകുന്നു. കുടുംബാസൂത്രണം, ലിംഗസമത്വം, മാതൃ ആരോഗ്യം, സുസ്ഥിര വികസനം തുടങ്ങിയ സുപ്രധാന ജനസംഖ്യാസംബന്ധമായ വിഷയങ്ങളിലേക്കുള്ള ഓര്‍മ്മപ്പെടുത്തലായി ജനസംഖ്യാ ദിനത്തെ ലോകമെങ്ങും അംഗീകരിക്കുന്നു.
Content Highlights: article on world population day