നക്‌സലുകളെ തുരത്തി, ബംഗാൾ പിടിച്ചു; അമിത് ഷാ അതിർത്തി ജാഗ്രത കൂട്ടുന്നത് എൻആർസിക്ക് വേണ്ടിയോ?

അനധികൃതമായി അതിർത്തി കടന്നതായി ആരോപിക്കപ്പെടുന്ന ഒരു ബംഗ്ലാദേശി വനിത കൊൽക്കത്തയുടെ പ്രാന്തപ്രദേശത്തുള്ള ഇന്ത്യൻ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ക്യാമ്പിന് സമീപം പരിശോധനയ്ക്കായി എത്തിയപ്പോൾ.| Photo : Dibyangshu SARKAR / AFP
അനധികൃതമായി അതിർത്തി കടന്നതായി ആരോപിക്കപ്പെടുന്ന ഒരു ബംഗ്ലാദേശി വനിത കൊൽക്കത്തയുടെ പ്രാന്തപ്രദേശത്തുള്ള ഇന്ത്യൻ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ക്യാമ്പിന് സമീപം പരിശോധനയ്ക്കായി എത്തിയപ്പോൾ.| Photo : Dibyangshu SARKAR / AFP

പ്രസിഡന്റായിരിക്കെ ബിജെപിയെ കിടയറ്റ തിരഞ്ഞെടുപ്പു യന്ത്രമായി മാറ്റിയ ആളാണ് അമിത് ഷാ. ആസൂത്രണത്തിലും തന്ത്രങ്ങൾ മെനയുന്നതിലും തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കുന്നതിലുമുള്ള പാടവം കാരണം രാഷ്ട്രീയ ചാണക്യൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം ആഭ്യന്തരമന്ത്രിയായപ്പോഴും പാർട്ടിയുടെ വിശ്വാസം തെറ്റിച്ചില്ല. ഇതിനകം രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ആഭ്യന്തരമന്ത്രി കസേരയിലിരുന്ന ആളായ അമിത് ഷാ രണ്ടാം ടേമിൽ പ്രവർത്തനവേഗം ഇരട്ടിയാക്കിയിട്ടുണ്ട്.

ആദ്യ ടേമിൽ അമിത് ഷായുടെ നീക്കങ്ങൾ ഒരു ചെസ് വിദഗ്ധന്റെ ക്ഷമയോടെയായിരുന്നു. മന്ത്രിയായി മാസങ്ങൾക്കകം, 2019 ഓഗസ്റ്റിൽ, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം വകുപ്പും 35 എയും എടുത്തുകളഞ്ഞതും സൂക്ഷ്മമായ ആസൂത്രണത്തിന്റെ തെളിവായിരുന്നു. പ്രതിപക്ഷത്തിന്റെ ഓരോ നീക്കവും നിയമപരമായി വന്നേക്കാവുന്ന എല്ലാ വെല്ലുവിളികളും മുൻകൂട്ടിക്കണ്ട് ശ്രദ്ധാപൂർവം ഓരോ കരുക്കളും നീക്കിയാണ് ഷാ അത് സാധിച്ചെടുത്തത്. അതിനുമുമ്പു തന്നെ രാജ്യത്ത് കോളിളക്കം സൃഷ്ടിക്കാവുന്ന നടപടി സുഗമമാക്കാൻ വേണ്ട രാഷ്ട്രീയനിലം നന്നായി ഒരുക്കിയിരുന്നു. പിന്നീട് പൗരത്വ ഭേദഗതി പാസാക്കിയെടുത്തു, അതിനെതിരെ രാജ്യമെമ്പാടുമുണ്ടായ പ്രക്ഷോഭങ്ങളെയും ഡൽഹി കലാപത്തെയും തരണം ചെയ്തു. കഴിഞ്ഞ വർഷം നിയമം നടപ്പാക്കുകയും ചെയ്തു.

Content Highlights: Union Home Minister Amit Shah's second term marks a decisive shift in India's internal security matrix, highlighted by the elimination of Left-Wing Extremism and strategic border reinforcements that critics view as foundational steps toward a nationwide National Register of Citizens (NRC).

Continue reading