ഒരിക്കല്‍ റഷ്യ അമേരിക്കയ്ക്ക് വിറ്റ അലാസ്‌ക; പഴയ തറവാട്ടില്‍ നടക്കുന്ന ചര്‍ച്ചയില്‍ തീരുമോ യുദ്ധം?

വ്ളാദിമിർ പുതിൻ, ഡൊണാൾഡ് ട്രംപ് | ഫോട്ടോ: എ.എഫ്.പി
വ്ളാദിമിർ പുതിൻ, ഡൊണാൾഡ് ട്രംപ് | ഫോട്ടോ: എ.എഫ്.പി

ഓഗസ്റ്റ് 15 ന് അമേരിക്കയില്‍ റഷ്യന്‍ പ്രസിഡന്റുമായി ഒരു സ്ഥലക്കൈമാറ്റത്തിനുള്ള ചര്‍ച്ച നടക്കാനൊരുങ്ങുകയാണ്. വെറും ഭൂമിക്കൈമാറ്റം എന്നതിനപ്പുറം റഷ്യയെ സംബന്ധിച്ച് അത് തങ്ങളുടെ പഴയ തറവാട്ടില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകൂടിയാണ്. മധ്യസ്ഥൻ ഡൊണാള്‍ഡ് ട്രംപ്. എതിര്‍വശത്ത് പുതിന്‍.

ചര്‍ച്ച വിജയിച്ചാല്‍ നാല് വര്‍ഷത്തോളമായി റഷ്യയേയും യുക്രൈനിനേയും മുള്‍മുനയില്‍ നിര്‍ത്തിയ രൂക്ഷയുദ്ധത്തിന്റെ പരിസമാപ്തിയാവാനുള്ള സാധ്യതയും ഉരുത്തിരിഞ്ഞുവരുന്നുണ്ട്. പറഞ്ഞുവരുന്നത് അലാസ്‌ക എന്ന അമേരിക്കന്‍ സംസ്ഥാനത്തെ കുറിച്ചും ഇവിടെ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയുടെ പ്രാധാന്യത്തെ കുറിച്ചുമാണ്. ഇനി എങ്ങനെയാണ് അമേരിക്കയിലെ ഒരു സംസ്ഥാനത്തിന് റഷ്യയുമായി ബന്ധമെന്ന് ചോദിച്ചാല്‍ അതിന് 1867 മുതലുള്ള ഒരു ചരിത്രം പറയാനുണ്ട്. യുദ്ധാനന്തരം ഒരിക്കല്‍ റഷ്യയ്ക്ക് സാമ്പത്തിക തിരിച്ചടി ഉണ്ടായപ്പോള്‍ പരിഹാരമെന്നോണം റഷ്യ അമേരിക്കയ്ക്ക് വിറ്റ അലാസ്‌ക ഇന്ന് മറ്റൊരു സ്ഥലക്കൈമാറ്റവുമായി ബന്ധപ്പെട്ട് ട്രംപ് വേദിയാക്കുന്നത് അപ്രതീക്ഷിതമായി സംഭവിച്ച കാര്യമല്ല. അതില്‍ ചില ഓര്‍മപ്പെടുത്തലുകൾ കൂടിയുണ്ട്.

Content Highlights: Trump mediates Russia-Ukraine war talks in Alaska, where Russia once sold land to the US

Continue reading