ട്രാൻസ്ഫോർമറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; അഗ്‌നിരക്ഷാസേന അനുനയിപ്പിച്ച് താഴെയിറക്കി

ചെന്നീർക്കര (പത്തനംതിട്ട): വീട്ടുകാരുമായി പിണങ്ങി ട്രാൻസ്ഫോർമറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അഗ്‌നിരക്ഷാ സേനാഗംങ്ങൾ അനുനയിപ്പിച്ച് താഴെയിറക്കി. ഊന്നുകൽ സ്വദേശി ആരോമൽ (25) നെയാണ് പത്തനംതിട്ടയിൽനിന്ന് എത്തിയ അഗ്‌നിരക്ഷസേന സുരക്ഷിതമായി നിലത്തിറക്കിയത്.
ഞായറാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെയാണ് യുവാവ് ഊന്നുകൽ ജങ്ഷന് സമീപത്തെ ട്രാൻസ്ഫോർമറിന് മുകളിൽ കയറിയത്. മൂന്നര മണിക്കൂറോളം ട്രാൻസ്ഫോർമറിന് മുകളിലിരുന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ രാവിലെ 7.30- ഓടെയാണ് ഏറെ പണിപ്പെട്ട് താഴെയിറക്കിയത്.