രാസവസ്തു കയറ്റിവന്ന ലോറി ബൈക്കിലിടിച്ച് തീപ്പിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

അനീഷ്, ലോറി കത്തിനശിച്ചപ്പോൾ
അനീഷ്, ലോറി കത്തിനശിച്ചപ്പോൾ

ചാലക്കുടി (തൃശ്ശൂർ): പോട്ട ആശ്രമം സിഗ്‌നലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വി.ആര്‍. പുരം ഞാറക്കല്‍ അശോകന്റെ മകന്‍ അനീഷ് (40) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. മരപ്പണിക്കാരനായ അനീഷ് ജോലിക്ക് പോകുമ്പോഴാണ് അപകടം.

റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ ബൈക്ക്, ലോറിയില്‍ ഇടിക്കുകയായിരുന്നു. രാസവസ്തു കയറ്റി വരികയായിരുന്നു ലോറി. ഇടിച്ചതിന് പിന്നാലെ തീപ്പിടിച്ച ലോറി കത്തിനശിക്കുകയും ചെയ്തു. ലോറി കത്തിയത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കി. 

ലോറി ഇടിച്ചശേഷം ബൈക്കിനെ 100 മീറ്ററോളം വലിച്ചിഴച്ച ശേഷമാണ് നിന്നത്. ഇതിനിടെയാണ് ലോറിക്ക് തീപിടിച്ചത്. ലോറിക്ക് തീപിടിച്ചത് അനീഷിന്റെ ദേഹത്ത് പൊള്ളലേല്‍ക്കാനും കാരണമായി.
 

Content Highlights: youth dies as his bike hits lorry in potta