മുഖ്യമന്ത്രി രാജിവെക്കണം; കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

#സ്വന്തം ലേഖിക
മുഖ്യമന്ത്രി പിണറായി വിജയന്‍ | Photo - Mathrubhumi archives
മുഖ്യമന്ത്രി പിണറായി വിജയന്‍ | Photo - Mathrubhumi archives

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഓൾ ഇന്ത്യ പോലീസ് ബാഡ്മിന്റൺ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിന് കൊച്ചിയിലെത്തിയപ്പോഴായിരുന്നു പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്.

വെള്ളിയാഴ്ച്ച വൈകീട്ടായിരുന്നു സംഭവം. ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിലാണ് തങ്ങിയത്. ഉദ്ഘാടനത്തിനായി പുറത്തേക്കിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് തൊട്ടടുത്തുള്ള പിഡബ്ല്യൂഡി റസ്റ്റ്ഹൗസിൽ നിന്നും പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി ഓടിയെത്തിയത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

സിഎംആർഎൽ കേസിൽ വീണ വിജയനെതിരെ എസ്എഫ്ഐഒ നടപടി സ്വീകരിക്കുന്ന സാഹചര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം

Content Highlights: Youth Congress workers protested against Kerala CM Pinarayi Vijayan with black flags in Kochi