മുഖ്യമന്ത്രിക്കെതിരെ PPE കിറ്റ് ധരിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം; കരിങ്കൊടിയുമായി പാഞ്ഞടുത്തു

Photo: Screengrab/ Mathrubhumi News
Photo: Screengrab/ Mathrubhumi News

കോട്ടയം: കോട്ടയത്ത് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പി.പി.ഇ. കിറ്റ് വിതരണത്തിലെ അഴിമതി ആരോപിച്ച് പി.പി.ഇ. കിറ്റ് ധരിച്ച് കൊണ്ടായിരുന്നു പ്രവർത്തകർ പ്രതിഷേധിച്ചത്.

കേരള കർഷക സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം തിരുനക്കര മൈതാനിയിൽ ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി നാട്ടകം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പ്രതിഷേധം. ഡി.സി.സി. ഓഫീസിന് സമീപത്തു നിന്നും കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടിയുമായി പാഞ്ഞടുക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ചിന്റു കുര്യന്റെ നേതൃത്വത്തിലുള്ള നാലംഘ സംഘത്തെ കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തു. 

Content Highlights: youth congress protest against cm pinarayi vijayan in kottayam