ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു

സുകാന്ത് / പ്രതീകാത്മക ചിത്രം | Photo: Special Arrangement
സുകാന്ത് / പ്രതീകാത്മക ചിത്രം | Photo: Special Arrangement

തിരുവനന്തപുരം: വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിചേര്‍ക്കപ്പെട്ട ആണ്‍സുഹൃത്ത് സുകാന്ത് സുരേഷിനെ സര്‍വീസില്‍നിന്നും ഇന്റലിജന്‍സ് ബ്യൂറോ (ഐബി) പിരിച്ചുവിട്ടു. 

കേസില്‍ പ്രതിയായതിന് പിന്നാലെ വകുപ്പുതല അന്വേഷണം ഐബി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കേസിന്റെ കാര്യം സംസ്ഥാന പോലീസ് ഐബിയെ അറിയിച്ചിരുന്നു. 

തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥ മാര്‍ച്ച് 24-നാണ് ജീവനൊടുക്കിയത്. യുവതിയെ സുകാന്ത് ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്‌തെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
 

Content Highlights: woman ib officer death sukanth dismissed from service