ഉറക്കത്തിനിടെ വീട് തകര്‍ത്തു; മലക്കപ്പാറയില്‍ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു

മലക്കപ്പാറ (തൃശ്ശൂർ): കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. മലക്കപ്പാറ തമിഴ്‌നാട് ചെക്ക് പോസ്റ്റ് സമീപം താമസിക്കുന്ന മേരി (75) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മേരിയും മകളും വീടിനുള്ളില്‍ കിടന്നുറങ്ങുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. തുടര്‍ന്ന് മേരിയും മകളും വീട്ടില്‍നിന്ന് ഇറങ്ങി ഓടി. കാട്ടാന ഇവരെ പിന്തുടര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Content Highlights: Woman dies in wild elephant attack at thrissur