കണ്ണൂരില്‍ രണ്ട് മക്കളുമായി യുവതി കിണറ്റില്‍ ചാടി; അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി

കണ്ണൂര്‍: രണ്ടുമക്കളുമായി യുവതി കിണറ്റില്‍ ചാടി. കണ്ണൂര്‍ പരിയാരം ശ്രീസ്ഥയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. 30 വയസ്സുള്ള യുവതി ആറും മൂന്നും വയസ്സുള്ള കുട്ടികളെയും എടുത്ത് 16 അടിയോളം താഴ്ചയുള്ള കിണറ്റില്‍ ചാടുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തി മൂവരെയും പുറത്തെടുത്തു. പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കുടുംബകലഹം സംബന്ധിച്ച് പരിയാരം പോലീസില്‍ പരാതിയുണ്ടെന്ന് പോലീസ് പറഞ്ഞു.
Content Highlights: woman along with two kids jump into well in kannur rescued