കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു; കയറ്റാൻ സമ്മതിക്കാതെ നാട്ടുകാരുടെ പ്രതിഷേധം

#ന്യൂസ് ഡെസ്ക്
കോതമംഗലം കൂവപ്പാറയിൽ കിണറ്റിൽ വീണ കാട്ടാന
കോതമംഗലം കൂവപ്പാറയിൽ കിണറ്റിൽ വീണ കാട്ടാന

കോതമംഗലം: കുട്ടംപുഴ പഞ്ചായത്തിൽ പൂയംകുട്ടിക്ക് സമീപം കൂവപ്പാറയിൽ വീടിനു സമീപത്തെ കിണറ്റിൽ കാട്ടാന വീണു. കൂവപ്പാറ കട്ടായത്ത് അലിയാരുടെ വീടിന് സമീപത്തെ കിണറ്റിലാണ് ആന വീണത്. ആനയെ കരയ്‌ക്കെത്തിക്കാൻ സജ്ജീകരണവുമായി വനപാലകരെത്തിയെങ്കിലും കയറ്റാൻ സമ്മതിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് ആന കിണറ്റിൽ വീണത്. ആനയെ അവിടെയുള്ള വനത്തിൽ വിടാതെ മറ്റ് എവിടെയെങ്കിലും കൊണ്ടുപോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.