ആലാംപെട്ടിയിൽ റോഡിലേക്കിറങ്ങി കാട്ടാനക്കൂട്ടം... സഞ്ചാരികൾ വണ്ടികളിൽനിന്ന് ഇറങ്ങിയോടി

#ന്യൂസ് ഡെസ്ക്
മറയൂർ-ഉദുമൽപ്പേട്ട അന്തസ്സംസ്ഥാന പാതയിൽ ആലാംപെട്ടിക്കുസമീപം വാഹനങ്ങൾക്ക് മുമ്പിൽ നിൽക്കുന്ന കാട്ടാനകൾ
മറയൂർ-ഉദുമൽപ്പേട്ട അന്തസ്സംസ്ഥാന പാതയിൽ ആലാംപെട്ടിക്കുസമീപം വാഹനങ്ങൾക്ക് മുമ്പിൽ നിൽക്കുന്ന കാട്ടാനകൾ

മറയൂർ: ആലാംപെട്ടി ഇക്കോഷോപ്പിനു സമീപം കാട്ടാനക്കൂട്ടം ഇറങ്ങി. സഞ്ചാരികളെ വിരട്ടിയോടിച്ചു. ഞായറാഴ്ച രാവിലെയാണ് മറയൂർ-ഉദുമൽപ്പേട്ട അന്തസ്സംസ്ഥാന പാതയിലേക്ക് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഈ സമയം ഒട്ടേറെ വാഹനങ്ങൾ പാതയിലുണ്ടായിരുന്നു.

വാഹനങ്ങൾക്കുനേരേ പാഞ്ഞടുത്ത കാട്ടാനക്കൂട്ടത്തെ കണ്ട് സഞ്ചാരികൾ വാഹനം ഉപേക്ഷിച്ച് എതിർവശത്തേക്ക് ഓടി രക്ഷപ്പെട്ടു. പാതയുടെ ഇരുവശത്തും നിരവധി വാഹനങ്ങൾ അരമണിക്കൂറോളം കടന്നുപോകുവാൻ കഴിയാതെ കിടന്നു. തദ്ദേശവാസികളിൽ ചിലർ രംഗത്തിറങ്ങി കാട്ടാനക്കൂട്ടത്തെ വിരട്ടി കാട്ടിലേക്കുവിട്ടു. ഇതിനുശേഷമാണ് വാഹനങ്ങൾക്ക് കടന്നുപോകാനായത്.

സമീപകാലത്ത് ഈ മേഖലയിൽ ഒറ്റയാൻമാരുടെ ശല്യം ഉണ്ടായിരുന്നുവെങ്കിലും കാട്ടാനക്കൂട്ടം എത്തുന്നത് ആദ്യമായിട്ടാണ്.

Content Highlights: Wild elephants blocked the Marayoor-Udumalaipettai interstate highway near Alampetty, causing panic among tourists.