പാലക്കാട് കാട്ടാനയാക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു, അപകടം പുലർച്ചെ വീടിന് പുറത്തിറങ്ങിയപ്പോൾ

പാലക്കാട്: മുണ്ടൂരില്‍ കാട്ടാനയാക്രമണത്തില്‍ ഗൃഹനാഥന് കൊല്ലപ്പെട്ടു. പുതുപ്പരിയാരം ഒന്നാംവാര്‍ഡ് നൊച്ചിപ്പുള്ളി ഞാറാക്കോട് കുമാരന് (65) ആണ് മരിച്ചത്. പുലര്‍ച്ചെ വീടിന് പുറത്തിറങ്ങിയപ്പോള്‍ കാട്ടാനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. വനപാലകരെത്തിയെങ്കിലും മൃതദേഹം മാറ്റാന്‍ സമീപവാസികള്‍ സമ്മതിച്ചിട്ടില്ല.
പുലര്‍ച്ചെ വീടിന് പുറത്തിറങ്ങിയപ്പോഴാണ് അപകടം. ഈ സമയം വീടിനു മുറ്റത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാന, ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ കുമാരന് മരിച്ചു. അതേസമയം മൃതദേഹമെടുക്കാന്‍ നാട്ടുകാര്‍ സമ്മതിക്കുന്നില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തിയതിനുശേഷംമാത്രം മൃതദേഹമെടുത്താല് മതിയെന്നാണ് നാട്ടുകാരുടെ നിലപാട്. ആനയെ തിരികെ വനത്തിലേക്ക് കയറ്റിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Content Highlights: wild elephant attack death in palakkad