തിരുവമ്പാടിയില്‍ സി.പി.എം വര്‍ഗീയത കളിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവമ്പാടി: സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ ജോര്‍ജ് എം തോമസിന്റെ ലൗ ജിഹാദ് പരാമര്‍ശത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സി.പി.എം വര്‍ഗീയത കളിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവടി പറഞ്ഞു.
വര്‍ഗീയതയുടെ മുഖ്യ സൂത്രധാരന്‍ ജോര്‍ജ് എം തോമസാണ്. സുപ്രീം കോടതിയടക്കം തള്ളിക്കളഞ്ഞ ആര്‍.എസ്.എസിന്റെ നുണ പ്രചാരണമാണ് ലൗ ജിഹാദ്. ആര്‍.എസ്.എസിനും തീവ്ര ക്രിസ്ത്യന്‍ സംഘടനകള്‍ക്കും ജോര്‍ജ് എം തോമസ് ചൂട്ട് പിടിക്കരുത് എന്നും അസ്ലം ചെറുവടി പറഞ്ഞു.
വെല്‍ഫെയര്‍പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Content Highlights: welfare party george M Thomas