വയനാട് പുത്തുമലയിൽ ഇരുചക്രവാഹന യാത്രക്കാരെ കാട്ടാന ആക്രമിച്ചു, ഒരു സ്ത്രീ കൊല്ലപ്പെട്ടു

മാനന്തവാടി: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പുത്തുമല സ്വദേശിനി ജെസിയാണ് മരിച്ചത്. ഭർത്താവുമായി സ്‌കൂട്ടറിൽ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേപ്പാടി കള്ളാടിയിൽ വെച്ചായിരുന്നു സംഭവം. ഇവരുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരിച്ച ജെസിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ ആഷിഖ് അലി അറിയിച്ചിട്ടുണ്ട്. അഞ്ചു ലക്ഷം രൂപ അടിയന്തര ധനസഹായമായി ഇന്ന് തന്നെ കൈമാറും. കുടുംബത്തിലെ ആശ്രിതരിൽ ഒരാൾക്ക് താത്കാലിക ജോലി നൽകുമെന്നും ആഷിഖ് അലി പറഞ്ഞു. സാധാരണയായി വന്യമൃഗങ്ങൾ ഇറങ്ങാത്ത മേഖലയിലാണ് ഈ സംഭവം.
Content Highlights: Fatal wild elephant attack in Meppadi, Wayanad., Victim identified as Jessy from Puthumala., South Wayanad DFO announced 10 lakh compensation., Immediate relief of 5 lakh provided to the family., Temporary job assistance promised to the victim's family.