ടെന്റ് തകര്‍ന്ന് മരണം: വയനാട്ടിലെ റിസോർട്ടിന് ലൈസൻസില്ല, അടച്ചുപൂട്ടാൻ ഉത്തരവിട്ട് പോലീസ്

മരിച്ച നിഷ്മ, തകര്‍ന്നുവീണ ടെന്റ്
മരിച്ച നിഷ്മ, തകര്‍ന്നുവീണ ടെന്റ്

കല്പറ്റ(വയനാട്): തൊള്ളായിരംകണ്ടിയില്‍ ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അപകടം നടന്ന റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ പോലീസ് ഉത്തരവിട്ടു. തൊള്ളായിരംകണ്ടിയിലെ '900 വെഞ്ചേഴ്‌സ്' എന്ന റിസോര്‍ട്ടാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. 

അതേസമയം, റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നത് അനുമതിയില്ലാതെയാണെന്ന് മേപ്പാടി പഞ്ചായത്തും അറിയിച്ചു. രണ്ടുവര്‍ഷം മുമ്പ് റിസോര്‍ട്ടിന്റെ ലൈസന്‍സ് കാലാവധി അവസാനിച്ചതാണെന്നും ഇതിനുശേഷം ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ലെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. 

തകര്‍ന്നുവീണ ടെന്റ്

വിനോദസഞ്ചാരത്തിനെത്തിയ മലപ്പുറം നിലമ്പൂര്‍ അകമ്പാടം സ്വദേശിനി നീഷ്മ(24)യാണ് റിസോര്‍ട്ടില്‍ നിര്‍മിച്ചിരുന്ന ടെന്റ് തകര്‍ന്നുവീണ് മരിച്ചത്. മരത്തടികള്‍ കൊണ്ട് നിര്‍മിച്ചിരുന്ന താത്കാലിക ടെന്റിന്റെ മേല്‍ക്കൂര പുല്ലുമേഞ്ഞതായിരുന്നു. മഴ പെയ്തപ്പോള്‍ ഭാരം താങ്ങാനാകാതെയാണ് ടെന്റ് തകര്‍ന്നുവീണ് അപകടമുണ്ടായതെന്നാണ് നിഗമനം.

Content Highlights: A resort in Wayanad, Kerala,has been shut down following the death of a tourist whose tent collapsed